വലിയ സർജറിയുടെ ചെറിയ ലോകത്തേയ്ക്ക്…

Victory comes from finding oppurtunities from problems… Sun Tzu പ്രതിസന്ധികളെ അവസരങ്ങളാക്കി അതില്‍ വിജയം കാണുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരം ഒരു സംരംഭകനാണ് പ്രവീണ്‍ നൈറ്റ്. OREOL എന്ന India’s first virtual hospital ശൃംഖല പടുത്തുയര്‍ത്തിയത് ജീവിതം തന്നെ കൈവിട്ടുപോയേക്കാവുന്ന പ്രതിസന്ധികളെ അതിജീവിച്ചാണ്. അത്യാധുനിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യുന്ന invasive surgery (ചെറിയ മുറിവിലൂടെ നടത്തുന്ന വലിയ സര്‍ജറികള്‍) കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യത്തോടെ, വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് OREOL. സര്‍ജറികള്‍ ചെയ്യുന്നതിന് വഴികാട്ടിയാകുന്നതിനു പുറമേ മെഡിക്കല്‍ രംഗത്തെ നൂതന ടെക്‌നോളജികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക, ഡോക്ടര്‍മാര്‍ക്ക് സര്‍ജറികള്‍ക്കുള്ള ട്രെയിനിങ് നല്‍കുക, ഇത്തരം സര്‍ജറികളുടെ മേന്മകളെ കുറിച്ച് പൊതു സമൂഹത്തിന് അറിവ് നല്‍കാനായി പരസ്യങ്ങള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക, അതൊടെപ്പം ഡോക്ടര്‍മാരുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടി നടത്തുക…