റിലയന്‍സ് ഇന്‍ഡസ്ട്രീസും ബ്രിട്ടീഷ് ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയായ ബിപിയും ചേര്‍ന്നുളള ഇന്ധന റീട്ടെയിലിംഗ് സംയുക്ത സംരംഭമാണ് ജിയോ-ബിപി. ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും (M&M) ജിയോ-ബിപിയും മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇ-എസ്യുവി ലോഞ്ചുകള്‍ക്കായി ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സ്ഥാപിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 16 നഗരങ്ങളില്‍ നിന്നും തുടങ്ങി, രാജ്യത്തുടനീളമുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകളിലും വര്‍ക്ക് ഷോപ്പുകളിലും DC ഫാസ്റ്റ് ചാര്‍ജറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ജിയോ-ബിപിയുടെ പ്ലാന്‍. ജിയോ-ബിപി പള്‍സ് ബ്രാന്‍ഡിന്റെ സഹായത്തോടെയാണ് ചാര്‍ജിങ് നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. EV പ്രൊഡക്ടുകളുടെയും സര്‍വീസുകളുടെയും വികസനത്തിനായി ഇരു കമ്പനികളും കഴിഞ്ഞ വര്‍ഷം ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇലക്ട്രിക്ക് വണ്ടികള്‍ ഉപയോഗിക്കുന്നവര്‍ക്ക് നഗരത്തിനുള്ളിലും പുറത്തുമുള്ള യാത്ര എളുപ്പമാക്കുന്നതിനായി നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലും ഹൈവെകളിലും ചാര്‍ജിങ് സൗകര്യങ്ങള്‍ വിപുലീകരിക്കുകയാണ് ജിയോ-ബിപി. അതിവേഗ ചാര്‍ജിങ്ങിനായുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ, ജിയോ-ബിപിയും എം…
Tag: tech mahindra
ഐടി കമ്പനികള്‍ ചെലവു ചുരുക്കുന്നു; നിയമനങ്ങള്‍ മരവിപ്പിച്ചു
വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു. നാലു മാസത്തോളം നിയമനം വൈകിപ്പിച്ചശേഷം, നേരത്തെ നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ കമ്പനികള്‍ റദ്ദാക്കിയാതാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണെന്നും ചെലവുചുരുക്കലിന്റെ പാതയിലാണെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പണപ്പെരുപ്പത്തെതുടര്‍ന്നുള്ള നിരക്കുവര്‍ധന മൂലം ആഗോളതലത്തിലെ മാന്ദ്യ സാധ്യത മുന്നില്‍ കണ്ടാണ് ഐടി കമ്പനികളുടെ നീക്കം. ടിസിഎസും വിപ്രോയും ജീവനക്കാരുടെ വേരിയബ്ള്‍ പേ നീട്ടിവെച്ചു. ഇന്‍ഫോസിസാകട്ടെ 70ശതമാനമായി കുറയ്ക്കുകയുംചെയ്തു. 2023 ഏപ്രില്‍ മുതല്‍ എന്‍ട്രി ലെവലില്‍ 20ശതമാനം നിയമനം കുറയ്ക്കാന്‍ ഐടി സേവനദാതാക്കള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസം മുമ്പ് ഒന്നിലധികം കമ്പനികളില്‍ നിന്നുള്ള ജോലി ഓഫറുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നൗകരി ഡോട്ട്കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐടി…