പേപ്പറില്‍ തീര്‍ത്ത സംരംഭക വിജയം

പേപ്പര്‍ ഒരു നിസാരക്കാരനല്ല. ഒരു പേപ്പറിന്റെ എത്രയെത്ര വകഭേദങ്ങള്‍ ആണ് നമ്മള്‍ ദിവസേന ഉപയോഗിക്കുന്നത്.പേപ്പര്‍ നാപ്കിന്‍സ് , ടോയ്‌ലറ്റ് റോള്‍സ് , കിച്ചണ്‍ നാപ്കിന്‍സ് , N ഫോള്‍ഡ് ടിഷ്യൂസ്,ഫേഷ്യല്‍ ടിഷ്യൂസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത രൂപങ്ങള്‍.ഇതൊക്കെ ഉപയോഗിക്കുന്നതിനിടയില്‍ ഇതിലൊളിഞ്ഞിരിക്കുന്ന മികച്ചൊരു സംരംഭകത്തെ കുറിച്ച് എത്രപേര്‍ ചിന്തിക്കും? എന്നാല്‍ അങ്ങനെ ചിന്തിച്ച രണ്ട് വനിതകള്‍ ഉണ്ട്. അശ്വതി ഷിംജിത്തും മിഥിലയും. വ്യവസായത്തില്‍ പിന്നില്‍ നില്‍ക്കുന്ന വയനാടില്‍,De Mass paper converters & traders LLP എന്ന പേപ്പര്‍ കണ്‍വെര്‍ട്ടിങ് യൂണിറ്റിലൂടെ ഒരു പുതു ചരിത്രം കുറിക്കാന്‍ യാത്ര തിരിച്ച സുഹൃത്തുക്കള്‍ . തുടക്കം? കേരളം – തമിഴ്‌നാട് – കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘമ കേന്ദ്രമായ വയനാട് ഒരു വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഇടം എന്ന തിരിച്ചറിവാണ് ഇത്തരം ഒരു യൂണിറ്റിലേക്ക് അവരെ നയിച്ചത്. അതോടൊപ്പം വ്യവസായ…