ബിസിനസിന്റെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത് സ്ഥാപനത്തിന്റെ സെയില്‍സ് ടീമാണ്. സെയില്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കാന്‍ സാധിച്ചാല്‍ അത് സ്ഥാപത്തിന്റെയും സെയില്‍സ് ടീമിന്റെയും പുരോഗതിക്ക് ഏറെ സഹായകരമാകും. അത്തരത്തില്‍ സെയില്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്താനും ഏകോപിപ്പിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ടുഡു സെയില്‍സ് ആപ്പ്. ബംഗ്ളൂരുവിലും കൊച്ചിയിലും ആസ്ഥാനമുള്ള കിംഗ്സ് ലാബ്സിന്റെ മേധാവി അനൂപ് വൃന്ദയാണ് ടുഡു സെയില്‍സ് ആപ്പ് വികസിപ്പിച്ചത്. ഒരോ സ്ഥാപനത്തിന്റെയും വ്യത്യസ്ത ആവശ്യങ്ങള്‍ പരിഗണിച്ച് സോഫ്ട്വെയര്‍ കസ്റ്റമൈസ് ചെയ്താണ് ആവശ്യക്കാരില്‍ എത്തിക്കുന്നത്. സെയ്ല്‍സ് ജീവനക്കാരുടെ വെര്‍ച്വല്‍ ഓഫീസായാണ് ടുഡു ആപ്പ് പ്രവര്‍ത്തിക്കുന്നത്. ടെലി സെയ്ല്‍സ്, ഷോറും സെയില്‍സ്, ഫീല്‍ഡ് സെയില്‍സ് തുടങ്ങി മൂന്നുവിഭാഗങ്ങള്‍ക്കായി വ്യത്യസ്ത രീതിയിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. സെയില്‍സ് ജീവനക്കാരുടെ ലൊക്കേഷന്‍, ഫോണ്‍ കോളുകള്‍, കസ്റ്റമര്‍ ഓര്‍ഡര്‍ മാനേജ്മെന്റ്, സ്റ്റോക്ക് മാനേജ്മെന്റ്, ക്ലൈന്റ് ഹിസ്റ്ററി, കംപ്ലയ്ന്റ്സ്,…