മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വര്‍ഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ മാളില്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൂടിയാണ് ഇത്. പതിനായിരത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും മാളില്‍ തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്ത് ആദ്യ മിഡ്‌നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഇലക്ട്രിക് ചാര്‍ജ്ജിംഗ്…
Tag: trivandrumcity
സംരംഭക തലസ്ഥാനമായി തിരുവനന്തപുരം വളരുമ്പോള്‍
സ്റ്റേറ്റ് ക്യാപിറ്റല്‍ റീജിയന്‍ എന്നനിലയില്‍ ഏറെ വികസന സാധ്യതകളും സംരംഭക അവസരങ്ങളുമുള്ള തിരുവനന്തപുരത്തിന്റെ സമകാലിക പ്രസക്തിയെ വിലയിരുത്തുകയാണ് പ്രമുഖ സംരംഭകനും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ് എന്‍ രഘുചന്ദ്രന്‍നായര്‍. നാഷണല്‍ ക്യാപ്പിറ്റല്‍ റീജിയണ്‍ എന്നപോലെ സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന നിലയില്‍ തിരുവനന്തപുരത്തിന് ഇനിയും ഏറെ വികസനസാധ്യകളുണ്ടെന്ന അഭിപ്രായക്കാരനാണ് പ്രമുഖ സംരംഭകനും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ് എന്‍ രഘുചന്ദ്രന്‍നായര്‍. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തിരുവനന്തപുരത്തിന്റെ വികസനം ലക്ഷ്യമാക്കി നടക്കുന്ന ഒട്ടേറെ മുന്നേറ്റങ്ങളുടെ അമരത്ത് രഘുചന്ദ്രന്‍ നായര്‍ ഉണ്ട്. സംരംഭക പ്രോത്സാഹന മേഖലയില്‍ ഉള്‍പ്പടെ തലസ്ഥാനത്തിന്റെ പൊതുവളര്‍ച്ചയ്ക്ക്, സമാനമനസ്‌കരെ ഒപ്പംകൂട്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന കാഴ്ചപ്പാടോടെ വിലയിരുത്തിയാല്‍ മാത്രമേ തിരുവനന്തപുരത്തിന്റെ വികസനം പൂര്‍ണമായ അര്‍ഥത്തില്‍ സാധ്യമാകുകയുള്ളൂവെന്ന് രഘുചന്ദ്രന്‍നായര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം,…