പണപ്പെരുപ്പത്തില്‍ മുങ്ങി തുര്‍ക്കി

രണ്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് തുര്‍ക്കിയുടെ പണപ്പെരുപ്പം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തുര്‍ക്കിയുടെ വാര്‍ഷിക പണപ്പെരുപ്പം സെപ്റ്റംബറില്‍ 24 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 83.45 ശതമാനത്തിലെത്തി. ഉപഭോക്തൃ വില മുന്‍ മാസത്തേക്കാള്‍ 3.08 ശതമാനം ഉയര്‍ന്നതായി ടര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതേസമയം, ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളേക്കാള്‍ കൂടുതലാണ് പണപ്പെരുപ്പം എന്ന് വിദഗ്ധര്‍ പറയുന്നു. വാര്‍ഷിക നിരക്ക് 186.27 ശതമാനമായി സ്വതന്ത്ര പണപ്പെരുപ്പ റിസര്‍ച്ച് ഗ്രൂപ്പ് വിലയിരുത്തുന്നു. കഴിഞ്ഞ മാസം, തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചിരുന്നു. വിലക്കയറ്റം ഉണ്ടായിരുന്നിട്ടും തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം ഉയര്‍ന്നിട്ടും ബെഞ്ച്മാര്‍ക്ക് നിരക്ക് 12 ശതമാനമായി സെന്‍ട്രല്‍ ബാങ്ക് കുറച്ചു. നിരക്ക് കുറച്ചതോടെ യുഎസ് ഡോളറിനെതിരെ ലിറ വീണ്ടും ഇടിഞ്ഞു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും ലിറയുടെ ഇടിവും പണപ്പെരുപ്പത്തിന് ആക്കം കൂട്ടി. അതേസമയം, പ്രസിഡന്റ് റജബ് ത്വയ്യിബ്…