കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്.
Tag: upi
ഇനി യുറോപ്പിലും പണമിടപാടിന് യുപിഐ
യൂറോപ്പില്‍ പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്റെ ആഗോള വിഭാഗമായ എന്‍ഐപിഎല്‍ യൂറോപ്യന്‍ പണിടപാട് സേവന ദാതാവായ വേള്‍ഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയായി. വേള്‍ഡ് ലൈനിന്റെ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനംവഴി യൂറോപ്പില്‍ ഷോപ്പിങ് നടത്താന്‍ സംവിധാനംവഴി കഴിയും. അതോടൊപ്പം റൂപെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളില്‍ പണമിടപാട് നടത്താനുമാകും. വിദേശയാത്രക്ക് പോകുമ്പോള്‍ നിലവില്‍ അന്താരാഷ്ട്ര കാര്‍ഡ് ശൃംഖലകള്‍ ഉപയോഗിച്ചായിരുന്നു പണമിടപാട് സാധ്യമായിരുന്നത്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും താമസിയാതെ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷ്ണല്‍ പേയ്മെന്റ് കോര്പറേഷന് അറിയിച്ചു.