അമേരിക്കയില്‍ വായ്പാ നിരക്ക് 14 വര്‍ഷത്തെ ഉയരത്തില്‍

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നാലാം തവണയും മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. പണപ്പെരുപ്പം ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള നിരക്ക് വര്‍ധന ഭാവിയില്‍ നിലവിലേതുപോലെ തുടരില്ലെന്ന സൂചനയും ഫെഡ് നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേയ്ക്ക് കുറയ്ക്കുന്നതിന് നിലവിലുള്ള വര്‍ധനവ് അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുക്കാല്‍ ശതമാനംവര്‍ധന പ്രഖ്യാപിച്ചത്. ഭവന-ഉത്പാനമേഖലകളില്‍ ഇപ്പോഴും മാന്ദ്യം പ്രകടമാണെങ്കിലും പണപ്പെരുപ്പം കുറയുന്നതും തൊഴില്‍നിരക്കിലെ വര്‍ധനയും വിലയിരുത്തിക്കൊണ്ടായിരുന്നു ഫെഡിന്റെ തീരുമാനം. 2008നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ യുഎസിലുള്ളത്. ഇതോടെ വായ്പാ നിരക്ക് 3.75-4ശതമാനത്തിലെത്തി. 1981നുശേഷമുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്(9.1ശതമാനം) രേഖപ്പെടുത്തിയതിനുശേഷം നേരിയതോതില്‍ കുറവുണ്ടായെങ്കിലും സാധാരണക്കാരിലേയ്ക്ക് ഇപ്പോഴും എത്തിയിട്ടില്ല. 8.2ശതമാനമായിരുന്ന കഴിഞ്ഞ മാസത്തെ വിലക്കയറ്റ സൂചിക. ഊര്‍ജ ചെലവിലെ കുറവാണ് പണപ്പെരുപ്പ സമ്മര്‍ദത്തില്‍ നേരിയ കുറവുണ്ടാക്കിയത്. പലചരക്ക് സാധനങ്ങളുടെ വിലയും ചികിത്സാചെലവും ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തില്‍…

ബാങ്കുകളുടെ പ്രതിസന്ധിയെകുറിച്ചുള്ള പഠനത്തിന് യുഎസ്‌ ഗവേഷകര്‍ക്ക് നൊബേല്‍

2022 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം യുഎസ് ഗവേഷകര്‍ക്ക്. ബെന്‍ എസ്. ബെര്‍ണാന്‍കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് ഇത്തവണത്തെ നൊബേല്‍ പുരസ്‌ക്കാരം പങ്കിട്ടത്. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവരെ നോബേലിന് അര്‍ഹരാക്കിയത്. സമ്മാന തുകയായ 23.85 കോടി രൂപ(10 ദശലക്ഷം സ്വീഡീഷ് ക്രോണര്‍) ഡിസംബര്‍ 10ന് കൈമാറും. നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച് ബെന്‍ ബെര്‍നാങ്കെ വിശദീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 30കളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് 1983ലെ പ്രബന്ധത്തിലാണ് അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ജേതാക്കളില്‍ ഏറെപ്പേരും യുഎസില്‍നിന്നുള്ളവരാണ്. രണ്ടുവനിതകളും നേരത്തെ അര്‍ഹരായി. 2009ല്‍ എലിനോര്‍ ഓസ്ട്രോമും 2019ല്‍ എസ്തര്‍ ഡഫ്ലോയും. മറ്റ് ശാസ്ത്രശാഖകളിലെതില്‍നിന്ന് വ്യത്യസ്തമായി സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണക്കായി സ്വീഡിഷ് കേന്ദ്ര ബാങ്കാണ്…