നല്ല ആരോഗ്യമാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സമ്പത്ത്. മികച്ച ആരോഗ്യ ശീലങ്ങള്‍ പിന്തുടരേണ്ട ഒരു കാലഘട്ടം കൂടിയാണിത്. ആതുര ശുശ്രൂഷാ രംഗത്ത് ഇന്ന് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ വികാസം വലിയ മുന്നേറ്റമാണ് ഈ രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഹെല്‍ത്ത്കെയര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് നല്കുന്ന വ്യത്യസ്തമായ ഒരു സംരംഭത്തെ പരിചയപ്പെടാം, Vellnezmed Healthcare. ഡോക്ടര്‍മാരും ഐടി ഉദ്യോഗസ്ഥരുമായ നാല് വ്യക്തികളുടെ ദീര്‍ഘവീക്ഷണമാണ് ഈ ആശയം. ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടലാണ് വെല്‍നെസ്മെഡ് ഹെല്‍ത്ത് കെയര്‍. ഒരു പ്രൊഫഷണല്‍ ഹൈടെക് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്കൂടിയായ വെല്‍നെസ്മെഡ് ആരോഗ്യ പ്രശ്നങ്ങള്‍ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഓരോരുത്തരെയും സഹായിക്കുന്നു. ഏതൊരു വ്യക്തിക്കും വീട്ടില്‍ ഇരുന്നുതന്നെ നിരവധി മെഡിക്കല്‍ സേവനങ്ങള്‍ ഇതിലൂടെ നേടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹെല്‍ത്ത് പ്രൊവൈഡേഴ്സിനും രോഗികള്‍ക്കും…