സംരംഭകര്‍ക്ക് ആശ്വാസമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മനോഭാവ മാറ്റം- വി കെ സി മമ്മദ് കോയ

കേരളത്തില്‍ മാനുഫാക്ടറിങ് സംരംഭങ്ങള്‍ വിജയിക്കില്ലായെന്ന പരക്കെയുള്ള ധാരണ തിരുത്തിക്കുറിച്ച് മികച്ചരീതിയില്‍ പ്രവര്‍ത്തന മുന്നേറ്റം സാധ്യമാക്കിയ സംരംഭമാണ് വികെസി. മലയാളിയുടെ സംരംഭങ്ങളെന്നാല്‍ റീട്ടെയ്ല്‍ ബിസിനസുകള്‍ മാത്രമാണെന്ന ചില ബിസിനസ് നിരൂപകര്‍ക്കുള്ള മികച്ച മറുപടികൂടിയാണ് വികെസി ഗ്രൂപ്പിന്റെ വിജയം. 1984ല്‍ വി കെ സി മമ്മദ് കോയ വളരെ പരിമിതമായ രീതിയിലാണ് പാദരക്ഷാ നിര്‍മാണരംഗത്തേക്കു കടന്നുവന്നത്. 38 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 2100 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയായി വികെസി ഗ്രൂപ്പ് മാറി. ലോകത്തിലെ എറ്റവും വലിയ പോളി യൂറിത്തീന്‍ പാദരക്ഷ നിര്‍മാതാക്കളാണ് വികെസി. ബിസിനസിന്റെ തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായ വി കെ സി മമ്മദ് കോയ കോഴിക്കോട് മേയറായും രണ്ട് തവണ എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്വന്തം പേരിനെ തന്നെ ബ്രാന്‍ഡാക്കിയ വി കെ സി മമ്മദ് കോയ കേരളത്തിലെ മുതിര്‍ന്ന സംരംഭകരില്‍ ഒരാളാണ്. സംസ്ഥാനത്തെ സംരംഭക കാലാവസ്ഥയെ ഏറെ പ്രതീക്ഷയൊടെയാണ്…