പ്ലൈവുഡ് ഉത്പന്ന മേഖലയില്‍ മൂന്നുപതിറ്റാണ്ടിന്റെ സേവനവുമായി വേക്ക്ഫീല്‍ഡ്

മൂന്നുപതിറ്റാണ്ടുകളായി പ്രീമിയം ഗുണനിലവാരമുള്ള പ്ലൈവുഡ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് വേക്ക്ഫീല്‍ഡ്. 1991ല്‍ വളരെ ചെറിയ രീതിയില്‍ കണ്ണൂരിലെ വളപട്ടണം ആസ്ഥാനമാക്കിയാണ് വേക്ക്ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. വേക്ക്ഫീല്‍ഡിന്റെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ സംരംഭം 2014ലാണ് സൈദ് വാഖിഫ് അബിദ് എന്ന സംരംഭകന്റെ കൈകളില്‍ എത്തുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഹോള്‍ സെയില്‍ ആന്റ് റീട്ടെയ്ല്‍ സ്ഥാപനമായി വേക്ക്ഫീല്‍ഡ് വിപുലീകരിച്ചു. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പ്ലൈവുഡ് ബ്രാന്‍ഡായി വേക്ക്ഫീല്‍ഡ് മാറുകയാണ്. പ്ലൈവുഡിന്റെ നിര്‍മാണം മികച്ച അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ലോകോത്തര മെഷിനറികള്‍ ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിലാണ് നിര്‍മാണം. ഇതിലൂടെ വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും കുറ്റമറ്റ സൗന്ദര്യവും ഫിനിഷിങും നല്‍കി അവ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഗുണനിലവാരം നഷ്ടപ്പെടുത്താതെ തന്നെ പ്രോസസ്സ് പാരാമീറ്ററുകളുടെ ഒപ്റ്റിമൈസേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ…