കരിയര്‍ ഏതുമാകട്ടെ, വിജയം കൈയ്യെത്തി പിടിക്കാന്‍ ഇംഗ്ലീഷ് ഭാഷ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ആത്മവിശ്വാസം നേടിയെടുക്കാനും ഇംഗ്ലീഷിനെ കൈപ്പിടിയില്‍ ഒതുക്കാനും സഹായിക്കുന്ന കംപ്ലീറ്റ് ഓണ്‍ലൈന്‍ ഇംഗ്ലീഷ് ലേണിങ് സൊലൂഷനാണ് ENGLISH HUB. ലോകത്ത് എവിടെ ആയാലും ഏതൊരാള്‍ക്കും സൗകര്യപ്രദമായ സമയത്ത് വാട്ടസ്ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് ENGLISH HUB. ISO 9001-2015 കമ്പനിയായ ENGLISH HUB, UK കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലും ഓഫീസ് പ്രവര്‍ത്തിക്കുന്നു. Study Method & Medium of Study ENGLISH HUB ല്‍ വാട്ട്‌സ്ആപ്പ്, ഗൂഗിള്‍ മീറ്റ്, കോളിങ് ആക്റ്റിവിറ്റി എന്നീവയിലൂടെയാണ് പഠനം. ഡെയിലി സെഷന്‍ വാട്ട്സ്ആപ്പിലൂടെയാണ് സ്റ്റുഡന്‍സിന് ലഭിക്കുന്നത്. വാട്ട്‌സ്ആപ്പിലൂടെ ലഭിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ സമയത്തും സ്ഥലത്തും ഇരുന്ന് പഠിക്കാന്‍ സാധിക്കും. ഇംഗ്ലീഷ് ഭാഷ സംസാരിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ് അതിനാല്‍ കോളിങ് ആക്റ്റിവിറ്റിയും സ്റ്റുഡന്‍സിന്റെ…
Tag: whatsaap
പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ് ; ഒരു ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം
പുതിയ അപ്‌ഡേഷനുമായി വീണ്ടും വാട്ട്‌സാപ്പ്. ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന അപ്‌ഡേഷനാണ് വാട്ട്‌സാപ്പ് പരീക്ഷിക്കുന്നത്. വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണ്. നിലവില്‍ 512 പേരെ വരെയാണ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കള്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ആഡ് കോണ്‍ടാക്ട് എന്ന ഓപ്ഷന് അരികിലായി ‘1024-ല്‍ 1’ എന്ന രീതിയില്‍ കോണ്‍ടാക്ടുകള്‍ കാണാന്‍ കഴിയും. കഴിഞ്ഞ ദിവസം വാട്ട്‌സാപ്പ് പ്രീമിയം ഫീച്ചര്‍ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവില്‍ പ്രവേശനമുള്ളൂ.