ഇന്റീരിയര്‍ മനോഹരമാക്കാന്‍ സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സ് 

വീടായാലും ഓഫീസായാലും മനസ്സിനിണങ്ങിയ ഇന്റീരിയര്‍ സമ്മാനിക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്. ഇന്റീരിയര്‍ മനോഹരമാകണമെങ്കില്‍ അവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രൊഡക്റ്റുകള്‍ മികച്ചതാവണം. പ്രീമിയം ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ തേടി നടക്കുന്നവര്‍ക്ക് ധൈര്യപൂര്‍വം തെരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് തിരുവനന്തപുരം കണ്ണമ്മൂലയില്‍ പ്രവര്‍ത്തിക്കുന്ന സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സ്. വീടുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ വിവിധ ശ്രേണികളിലുള്ള വാള്‍ പേപ്പര്‍, ബ്ലയിന്റ്സ്, കര്‍ട്ടന്‍, വുഡന്‍ ഫ്ളോറിങ് തുടങ്ങി എല്ലാവിധ ഇന്റീരിയര്‍ ഫര്‍ണിഷിങ് പ്രോഡക്റ്റുകളും ഇവിടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉമേഷ് എന്ന യുവസംരംഭകനാണ് സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രമുഖ കമ്പനിയുടെ സാനിറ്ററി വെയര്‍ ഡിവിഷനില്‍ ഏരിയ സെയില്‍സ് മാനേജറായിരുന്ന ഉമേഷ്, ഇന്റീരിയര്‍ ഫര്‍ണിഷിങ് മേഖലയുടെ അവസരങ്ങള്‍ കണ്ടറിഞ്ഞാണ് സ്വന്തമായൊരു സംരംഭം ആരംഭിച്ചത്. 2017ല്‍ ആരംഭിച്ച സ്ഥാപനം കുറഞ്ഞകാലം കൊണ്ടാണ് ഫര്‍ണിഷിങ് പ്രൊഡക്റ്റുകള്‍ സംബന്ധിച്ച അവസാന വാക്കായി മാറിയത്. കസ്റ്റമറിന്റെ ബജറ്റിനിണങ്ങിയതും ഗുണനിലവാരത്തില്‍…