”മാര്‍ക്കറ്റില്‍ കാണുന്ന പ്രൊഡക്റ്റുകളാണ് സാധാരണയായി കസ്റ്റമേഴ്സിന് ആവശ്യമായി വരുന്നത്. മാര്‍ക്കറ്റില്‍ കാണാത്ത പ്രൊഡക്റ്റിനെ കുറിച്ച് കസ്റ്റമേഴ്സ് ഒരിക്കലും ചിന്തിക്കില്ല. കസ്റ്റമേഴ്സിന്റെ ആവശ്യം കണ്ടറിഞ്ഞ് പുതിയ പ്രൊഡക്റ്റുകള്‍ ഡിസൈന്‍ ചെയ്യേണ്ടതും വിപണിയിലെത്തിക്കേണ്ടതും സംരംഭകനാണ്. അതിന് സാധിച്ചാല്‍ ഏതൊരു പുതിയ പ്രൊഡക്റ്റും കസ്റ്റമേഴ്സ് ഏറ്റെടുക്കും”. അമ്മയാകാനുള്ള കാത്തിരിപ്പിനിടയില്‍ കംഫേര്‍ട്ട്നസും കോണ്‍ഫിഡന്‍സും പ്രദാനം ചെയ്യുന്ന വസ്ത്രങ്ങള്‍ ഏതൊരു സ്ത്രീയുടേയും ആഗ്രഹമാണ്. അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ മിക്കതും ആ ദിനങ്ങളില്‍ ഉപയോഗശൂന്യമായി മാറും. ഏതൊരു സ്ത്രീയേയും പോലെ പ്രെഗ്നന്‍സി പീരിഡില്‍ കംഫേര്‍ട്ട്നസ് നല്‍കുന്ന വസ്ത്രങ്ങള്‍ക്കായി മെയ് ജോയ് എന്ന ഫാഷന്‍ ഡിസൈനറുടെ അന്വേഷണം എത്തി നിന്നത് സിവ മെറ്റേണിറ്റി വെയര്‍ എന്ന ബ്രാന്‍ഡിന്റെ ഉദയത്തിലാണ്. പ്രഗ്നന്‍സി കാലത്തും അമ്മയായതിനു ശേഷവും തങ്ങള്‍ക്കനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്ത്രീകകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയും പരിഹാരം കണ്ടെത്തി അതിനെ സംരംഭമാക്കി വന്‍ വിജയം നേടുകയും ചെയ്ത…