കലക്ഷന്‍ റെക്കോഡ് തകര്‍ക്കുമോ ‘പൊന്നിയിന്‍ സെല്‍വന്‍’?

മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ദിന വരുമാനം റെക്കോഡുകള്‍ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തെ മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിന്‍ സെല്‍വന്‍ തകര്‍ത്തത്. 15 കോടിയായിരുന്നു വിക്രമിന്റെ ആദ്യദിനത്തിലെ മുന്‍കൂര്‍ ബുക്കിങ് വരുമാനം. 33 കോടിയായിരുന്നു വിക്രമിന്റെ ഇന്ത്യയിലെ ആദ്യദിന വരുമാനം. മണിരത്‌നം ചിത്രം അത് മറികടക്കും എന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകള്‍. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷം ആദ്യദിനത്തില്‍ ഏറ്റവും വരുമാനം നേടിയ ചിത്രം എന്ന റെക്കോഡും പൊന്നിയിന്‍ സെല്‍വനായിരിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിരിക്കുന്നത്. ഹൃത്വിക് റോഷന്‍-സെയ്ഫ് അലിഖാന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന വിക്രം വേദയാണ് പൊന്നിയിന്‍ സെല്‍വനുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. തമിഴ്ചിത്രം…

പ്രധാന നഗരങ്ങളില്‍ വെല്‍നസ് സെന്ററുകളുമായി ഔഷധി

കോവിഡാനന്തര ലോകത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് സ്വന്തം ആരോഗ്യത്തെ സംബന്ധിച്ചാണ്. രോഗപ്രതിരോധ ശേഷി അനുദിനം കുറഞ്ഞുവരുന്ന ഈ കാലത്ത് ഒരുപരിധിവരെ ആശ്വാസമേകുന്നത് ആയുര്‍വേദമാണ്. കോവിഡ് കാലത്തും തുടര്‍ന്നും പ്രതിരോധ മരുന്നുകള്‍ ജനങ്ങളിലേക്ക് എത്തിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആയുര്‍വേദ സ്ഥാപനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധി. പൊതുമേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് നിര്‍മാണ സ്ഥാപനം കൂടിയാണിത്. 1941ല്‍ കൊച്ചി മഹാരാജാവാണ് ഔഷധിക്ക് തുടക്കമിട്ടത്. 1975ല്‍ ഇത് ഒരു ലിമിറ്റഡ് കമ്പനി ആയി മാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 173 കോടി രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയെടുത്തത്. ഔഷധിയുടെ വളര്‍ച്ചയെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് സംസാരിക്കുന്നു. പ്രമേഹൗഷധിയെന്നും നമ്പര്‍ വണ്‍ ഔഷധി ഔഷധമാണ് അത്ഭുതമല്ലെന്ന് പറയുമ്പോഴും രോഗികളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന നിരവധി മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ ഔഷധിക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍…

ഇന്ത്യൻ ബിസിനസിലെ റൈസിങ് സ്റ്റാറാകാൻ ആകാശ് അംബാനി

ടൈം മാസിക തയാറാക്കിയ ലോകത്തെ വളർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യൻ വ്യവസായിയായി ആകാശ് അംബാനി. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി ‘ടൈം100 നെക്സ്റ്റ്’ പട്ടികയിൽ ആണ് ഇടം നേടിയത്. ഇന്ത്യൻ വംശജനായ എന്നാൽ അമേരിക്കൻ വ്യവസായിയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്. അംബാനി കുടുംബത്തിലെ പിൻഗാമിയായി വളർന്നു വരുന്ന ആകാശ് അംബാനി കഠിനാധ്വാനത്തിലൂടെ തീർച്ചയായും ബിസിനസിൽ കാലുറപ്പിക്കുമെന്നാണ് ടൈം നൽകുന്ന റിപ്പോർട്ട്. ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളുടെ ഭാവി നിർണയിക്കാൻ സാധ്യതയുള്ള വളർന്ന് വന്നുകൊണ്ടിരിക്കുന്ന നേതാക്കളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കൻ ഗായിക എസ്‌ഇസഡ്‌എ, നടി സിഡ്‌നി സ്വീനി, ബാസ്‌ക്കറ്റ്‌ബോൾ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകാരാസ്, നടനും ടെലിവിഷൻ വ്യക്തിയുമായ കെകെ…

പലിശ നിരക്കുകള്‍ ഉയരും; റിപ്പോ 0.50%കൂട്ടി

ആഗോള പണപ്പെരുപ്പത്തെ മറികടക്കാന്‍ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്കൊപ്പം റിസര്‍വ് ബാങ്കും. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ തുടര്‍ച്ചയായി നാലാംതവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. പ്രതീക്ഷിച്ചതുപോലെ ഇത്തവണയും റിപ്പോ നിരക്ക് 0.50ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ബാങ്കുകള്‍ക്ക് ഹ്രസ്വകലായളവില്‍ നല്‍കുന്ന വായ്പയായ റിപ്പോ 5.90ശതമാനമായി. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) 5.65ശതമാനത്തില്‍നിന്ന് 6.15ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്)നിരക്ക് 5.15ശതമാനത്തില്‍നിന്ന് 5.65ശതമാനമായും പരിഷ്‌കരിച്ചു. 2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6ശതമാനവും നാലാം പാദത്തില്‍ 4.6ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2ശതമാനമായി ഉയരുമെന്നും ആര്‍ബിഐ അനുമാനിക്കുന്നു. നടപ്പു വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 6.7ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.…

കേരള സ്‌കില്‍ അക്രഡിറ്റേഷന്‍ പ്ലാറ്റ്ഫോം (കെ-സാപ്) ന് തുടക്കമാകുന്നു

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൈപുണ്യ പരിശീലനം നല്‍കി വരുന്ന പൊതു സ്വകാര്യ ഏജന്‍സികളുടെ കോഴ്‌സുകള്‍ ദേശീയ നിലവാരത്തില്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കോഴ്സ് ആക്കി മാറ്റുക, വ്യവസായിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നിലവാരത്തിലേക്ക് പരിശീലനത്തെ ഉയര്‍ത്തുക, കാലാനുസൃതമായി കരിക്കുലം പരിഷ്‌കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന കേരള സ്‌കില്‍ അക്രഡിറ്റേഷന്‍ പ്ലാറ്റഫോമിന് തുടക്കമാകുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ കേരളത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തി വരുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ആന്‍ഡ് എജുക്കേഷണല്‍ ട്രെയിനിംഗ് (എന്‍.സി.വി.ഇ.ടി.) യുടെ അസസ്മെന്റ് ഏജന്‍സിയും അവാര്‍ഡിംഗ് ബോഡിയും ആയി അസാപ് കേരള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നൈപുണ്യ പരിശീലന കോഴ്‌സുകള്‍ എന്‍.എസ്.ക്യു.എഫ് നിലവാരത്തില്‍ കൊണ്ടുവരിക എന്ന ദൗത്യമാണ് അസാപ് നിര്‍വ്വഹിക്കുക. അക്രഡിറ്റേഷന്റെ ഭാഗമായി അസാപിലൂടെ പരീക്ഷ…

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കരട് വ്യവസായ വാണിജ്യനയം: മന്ത്രി പി. രാജീവ്

നിലവിലുള്ള 2018 ലെ വ്യവസായ നയത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് പുറത്തിറക്കി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇന്ന് വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഏറെ സാധ്യതയുള്ള സണ്‍റൈസ് വിഭാഗത്തില്‍പ്പെടുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അതുവഴി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് പുതിയ കരട് രേഖയിലുള്ളത്. കേരളം എല്ലാ മേഖലയിലുള്ള ഉത്പന്നങ്ങളുടെയും നല്ലൊരു വിപണിയാണ്. വിശദമായ കണക്കുകള്‍ പരിശോധിച്ചാല്‍ 109,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ പുറത്തുനിന്ന് കേരള വിപണിയിലേക്കെത്തുന്നു. 10,000 കോടിയുടെ ഓട്ടോമൊബൈല്‍, 3000 കോടിയുടെ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍, 345 കോടിയുടെ കുപ്പിവെള്ളവും സംസ്ഥാനത്ത് വിറ്റുപോകുന്നു.…

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് മൂന്നുകോടി വരെ സര്‍ക്കാര്‍ നല്‍കും

വ്യവസായ സംരംഭകരുടെ വര്‍ഷങ്ങളുളടെ കാത്തിരിപ്പിന് വിരാമം. സംസ്ഥാനത്ത് സ്വകാര്യ വ്യസായ പാര്‍ക്കുകള്‍ വരവായി. മൂന്നര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറു വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പത്ത് ഏക്കറോ അതില്‍ കൂടുതലോ ഭൂമിയുണ്ടെങ്കില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ അപേക്ഷിക്കാം. 15 ഏക്കറില്‍ കൂടുതലാണെങ്കില്‍ ഭൂപരിഷ്‌ക്കരണ നിയമത്തിന് അനുസൃതമായ അനുമതി വേണ്ടിവരും. വ്യക്തികള്‍, ട്രസ്റ്റുകള്‍, കൂട്ടു സംരംഭങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കില്‍ പരമാവധി മൂന്നു കോടി രൂപ സര്‍ക്കാറില്‍ നിന്നു സബ്‌സിഡി ലഭിക്കും. 5 ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും പദ്ധതി ആരംഭിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ തുടങ്ങാം. അപേക്ഷകളില്‍ വകുപ്പു സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അനുമതി ലഭിക്കുന്ന സംരംഭകര്‍ക്ക് എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് നല്‍കും. സ്വകാര്യ…

മാന്നാറില്‍നിന്നും ലോകത്തിന്റെ കരകൗശലവിപണിയിലേക്ക് വളരുന്ന മാന്നാര്‍ ക്രാഫ്റ്റ്

കരകൗശല നിര്‍മാണ വിപണന രംഗത്ത് കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. പക്ഷേ കഴിവുള്ള കരകൗശല വിദഗ്ദരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ട പ്ലാറ്റ്ഫോം പലപ്പോഴും ലഭ്യമായിരുന്നില്ല. അതോടൊപ്പം പുരാവസ്തുക്കള്‍ക്ക് മികച്ച വിപണന മൂല്യം നേടുവാനും കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് പ്രാദേശിക കരകൗശല തൊഴിലാളികളുടെ ഉത്പന്നങ്ങള്‍ക്ക് ആഗോള എക്സ്പോഷര്‍ നല്‍കുവാനും അവരുടെ ജീവിതത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി മാന്നാര്‍ ക്രാഫ്റ്റ് മാറുന്നത്. വൈവിധ്യമാര്‍ന്ന കരകൗശല ഉത്പന്നങ്ങളും പുരാവസ്തുക്കളും വാഗ്ദാനം ചെയ്യുന്ന പട്ടണങ്ങളും ഗ്രാമങ്ങളും നിരവധിയാണ്. കേരളത്തില്‍ അത്തരം കരകൗശല നിര്‍മാണങ്ങളില്‍ മുന്‍നിരയില്‍നില്‍ക്കുന്ന പ്രദേശമാണ് മാന്നാര്‍. അവിടെ നിന്നും ഒരു സംരംഭം ലോക വിപണിയില്‍ തന്നെ സുപ്രധാന സ്ഥാനം നേടുകയെന്നത് ചെറിയ കാര്യമല്ല. 2017ല്‍ മുഹമ്മദ് സാദിഖ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഇന്ന് മാന്നാര്‍ ക്രാഫ്റ്റ് എന്ന ഒരു വലിയ സംരംഭമായി…

കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് ബി ഫോര്‍ ബ്രെയിന്‍

ഒരുകുഞ്ഞ് ജനിക്കുമ്പോള്‍ ഓരോ മാതാപിതാക്കള്‍ക്കും പ്രതീക്ഷകളും സ്വപ്നങ്ങളും ഏറെയാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ ആ കുഞ്ഞിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും അവര്‍ ആരംഭിക്കും. കുഞ്ഞിന്റെ ജനനശേഷവും എന്തൊക്കെ വാങ്ങി നല്‍കും എന്നതിലും ഓരോ മാതാപിതാക്കളും ആകുലരാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ഓരോ കുട്ടിയുടേയും തലച്ചോറിന്റെ വികസനവും വളര്‍ച്ചയും. അത്തരത്തില്‍ ഉള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ വിരളമാണ്. അച്ഛനമ്മമാരുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായാണ് B4BRAINന്റെ കടന്നുവരവ്. കുട്ടികള്‍ക്കായുള്ള സുരക്ഷിതവും വിശ്വാസ്യമുള്ളതുമായ തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്ന എല്ലാ ഉത്പന്നങ്ങളും കേരളത്തില്‍ ആരംഭിച്ച ഈ നൂതനസംരംഭത്തിനു കീഴില്‍ ലഭ്യമാണ്.   സംരംഭത്തിന്റെ ആരംഭം വിപണിയില്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ അവയെല്ലാം വിദേശ നിര്‍മിതമോ വിശ്വാസയോഗ്യമല്ലാത്തതോ ആണ്. അതിനുപുറമേ വില ഒരു സാധാരണ കുടുംബത്തിന് വാങ്ങാന്‍ കഴിയുന്നതിലും അധികമായിരിക്കും. ഈ സാഹചര്യത്തില്‍ വിശ്വാസ്യമായ പ്രൊഡക്ട്സ്സിന്റെ വിപണി സാധ്യത മനസ്സിലാക്കികൊണ്ട് ബ്രെയിന്‍ ഡെവലെപ്‌മെന്റിന്…

പ്ലൈവുഡ് ഉത്പന്ന മേഖലയില്‍ മൂന്നുപതിറ്റാണ്ടിന്റെ സേവനവുമായി വേക്ക്ഫീല്‍ഡ്

മൂന്നുപതിറ്റാണ്ടുകളായി പ്രീമിയം ഗുണനിലവാരമുള്ള പ്ലൈവുഡ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് വേക്ക്ഫീല്‍ഡ്. 1991ല്‍ വളരെ ചെറിയ രീതിയില്‍ കണ്ണൂരിലെ വളപട്ടണം ആസ്ഥാനമാക്കിയാണ് വേക്ക്ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. വേക്ക്ഫീല്‍ഡിന്റെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ സംരംഭം 2014ലാണ് സൈദ് വാഖിഫ് അബിദ് എന്ന സംരംഭകന്റെ കൈകളില്‍ എത്തുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഹോള്‍ സെയില്‍ ആന്റ് റീട്ടെയ്ല്‍ സ്ഥാപനമായി വേക്ക്ഫീല്‍ഡ് വിപുലീകരിച്ചു. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പ്ലൈവുഡ് ബ്രാന്‍ഡായി വേക്ക്ഫീല്‍ഡ് മാറുകയാണ്. പ്ലൈവുഡിന്റെ നിര്‍മാണം മികച്ച അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ലോകോത്തര മെഷിനറികള്‍ ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിലാണ് നിര്‍മാണം. ഇതിലൂടെ വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും കുറ്റമറ്റ സൗന്ദര്യവും ഫിനിഷിങും നല്‍കി അവ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഗുണനിലവാരം നഷ്ടപ്പെടുത്താതെ തന്നെ പ്രോസസ്സ് പാരാമീറ്ററുകളുടെ ഒപ്റ്റിമൈസേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ…