മികച്ച കരിയര്‍ ഉറപ്പാക്കാന്‍ കമ്പ്യൂട്ടര്‍ പാര്‍ക്ക്

നമുക്കുചുറ്റും ഇന്ന് നിരവധി തൊഴില്‍ അവസരങ്ങളുണ്ട്. എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്തത് മൂലം പലര്‍ക്കും അവരുടെ അവസരങ്ങള്‍ നഷ്ടമാകുന്നു. ഇത്തരത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി സിന്‍സ് ജോസ് എന്ന സംരംഭകന്‍ നടത്തുന്ന സ്ഥാപനമാണ് കമ്പ്യൂട്ടര്‍ പാര്‍ക്ക്. നവീന തൊഴില്‍ മേഖലകളില്‍ പുത്തന്‍ തലമുറയ്ക്ക് പരിശീലനം നല്‍കാന്‍ ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന് കഴിയുന്നു. അധ്യാപകനില്‍ നിന്നും സംരംഭകനിലേയ്ക്ക് കോളേജ് അധ്യാപകനായാണ് സിന്‍സ് ജോസ് കരിയര്‍ ആരംഭിച്ചത്. പിന്നീട് വിദേശത്ത് ജോലിയിലിരിക്കെയാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസ്സില്‍ ഉണ്ടായത്. വിദ്യാഭ്യാസരംഗവും തൊഴില്‍ മേഖലയും തമ്മിലെ അന്തരം മനസ്സിലാക്കിക്കൊണ്ടാണ് കമ്പ്യൂട്ടര്‍ പാര്‍ക്കിന് തുടക്കം കുറിച്ചത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളിലെ സ്‌കില്‍ വളര്‍ത്തി എടുത്തുകൊണ്ട് നവീന തൊഴില്‍ മേഖലകളില്‍ അവരെ നൈപുണ്യമുള്ളവരാക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നു. കമ്പ്യൂട്ടര്‍ പാര്‍ക്കിലൂടെ കരിയര്‍ ഡെവലപ്മെന്റ് ഐടി, വിദ്യാഭ്യാസ…

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തെ മുന്‍നിര ബ്രാന്‍ഡായി ആഡ്‌ബെറി

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇല്ലാതെ ഇന്ന് ഏതൊരു സംരംഭത്തിന്റെയും വളര്‍ച്ച അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനികളിലൊന്നായ AdBerry യുടെ സേവനം ഓരോ സംരംഭത്തിനും സഹായകരമാകുന്നത്. കൊച്ചി ആസ്ഥാനമാക്കി കഴിഞ്ഞ നാലുവര്‍ഷമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആഡ്ബെറി. ഇന്ന് ലോകമെമ്പാടുമുള്ള ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് ആഡ്‌ബെറി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനം നല്‍കിവരുന്നു. ഐടിമേഖലയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങിലും മികച്ച പ്രവര്‍ത്തി പരിചയമുള്ള പ്രശാന്ത് വര്‍ഗീസ് കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും മികച്ച രീതിയിലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനം നല്‍കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് ആഡ്ബെറി ആരംഭിച്ചത്. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്റ് പബ്ലിഷിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് മേഖലകളിലാണ് ആഡ്‌ബെറി സേവനം ലഭ്യമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ലാഭകരം ഇലക്ട്രോണിക് മീഡിയ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴിയുള്ള…

ഐടി പരിശീലനരംഗത്തെ സേവന മികവില്‍ ആസ്പയര്‍ അക്കാദമി

പഠനം കഴിഞ്ഞാലുടന്‍ ഒരു മികച്ച ജോലി ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ മികച്ച ജോലി സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാലാനുസൃതമായി അപ്‌ഡേറ്റഡ് ആയിരിക്കുകയും വേണം. പ്രത്യേകിച്ചും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍. ഇതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സ്ഥാപനമാണ് കൊച്ചിയിലെ ആസ്പയര്‍ ഐടി അക്കാദമി. 2019ല്‍ ആരംഭിച്ച സ്ഥാപനം ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ പരിശീലന സ്ഥാപനങ്ങളില്‍ ഒന്നാണ്. നിമിഷ മോഹന്‍, റീബ വര്‍ഗീസ്, നീതു മോഹന്‍ എന്നീ യുവസംരംഭകരാണ് ആസ്പയര്‍ ഐടി അക്കാദമിക്ക് പിന്നില്‍. സീഡ് ഫണ്ടിങ് അടക്കമുള്ളവയിലൂടെ ഒന്നരക്കോടി രൂപയുടെ നിക്ഷേപമാണ് കുറഞ്ഞ കാലയളവില്‍ ഈ സ്റ്റാര്‍ട്ട്അപ്പ് സ്വന്തമാക്കിയത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ എഴുപത് ശതമാനവും ഇന്ന് ഐടി മേഖലയില്‍നിന്നുമാണ്. കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതും കമ്പനികളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളിലും ടൂളുകളിലുമായി ഒരുപാട് വ്യത്യാസമുണ്ട്. അപ്‌ഡേറ്റായവര്‍ക്കു മാത്രമേ തങ്ങളുടെ കരിയറില്‍ മുന്നേറാന്‍ സാധിക്കൂ. ഐടി…

അറേബ്യന്‍ രുചികളുടെ വൈവിധ്യവുമായി അല്‍ബേ

വ്യത്യസ്ത രുചികള്‍ തേടിപോകുന്നവരും അത് ആസ്വദിച്ച് കഴിക്കുന്നവരുമാണ് മലയാളികള്‍. ആ രുചി വൈവിധ്യങ്ങള്‍ കണ്ടറിഞ്ഞ് വിളമ്പുകയാണ് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന റെസ്റ്റോറന്റ് ശൃംഖലയായ അല്‍ബേക്ക്. കേരളത്തില്‍ ആദ്യമായി അറേബ്യന്‍ വിഭവങ്ങള്‍ അവതരിപ്പിച്ചത് അല്‍ബേക്കാണ്. 1991ല്‍, മലപ്പുറത്ത് ഒരു കല്യാണമണ്ഡപത്തോടൊപ്പം ഒരു മള്‍ട്ടി ക്യുസീന്‍ റെസ്റ്റോറന്റായിട്ടാണ് അല്‍ബേക്കിന്റെ ആരംഭം. മൊയ്തീന്‍കുട്ടി ഹാജിയാണ് ഈ അറേബ്യന്‍ റെസ്റ്റോറന്റിന്റെ അമരക്കാരന്‍. കെഎച്ച്ആര്‍എ (കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍) മുന്‍ സംസഥാന പ്രസിഡന്റും നിലവിലെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമാണ് മൊയ്തീന്‍കുട്ടി ഹാജി.   പാരമ്പര്യത്തിന്റെ തനത് രുചി മലബാറില്‍ തുടക്കമിട്ട അല്‍ബേക്ക് ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി ശാഖകളുള്ള റെസ്റ്റോറന്റ് ശൃംഖലയാണ്. 1997ല്‍ കോഴിക്കോട് വിമാനത്താവളത്തിലും 2000ല്‍ കോട്ടയ്ക്കലിലും 2004ല്‍ തിരൂരിലും സ്ഥാപനം പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിച്ചു. പിന്നീട് 2018ല്‍ ഫിസ്റ്റോ എക്‌സ്പ്രസ് എന്ന പുതിയ മോഡല്‍…

Build your royal dream with GO ROYAL

തേക്ക് ഫര്‍ണിച്ചറുകള്‍ക്കായി രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോറുമായി തിരുവനന്തപുരം സ്വദേശിയായ യുവസംരംഭകന്‍. എംബിഎ പഠനകാലത്ത് കൂടെ കൂടിയ ബിസിനസ് മോഹം ഗോകുല്‍രാജ് പൂര്‍ത്തീകരിച്ചത് ഗോ റോയല്‍ അസോസിയേറ്റ്സ് എന്ന നൂതന സംരംഭത്തിലൂടെയാണ്. കോവിഡ് മിക്ക സംരംഭങ്ങളേയും പിന്നോട്ട് വലിച്ചപ്പോള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം പ്രതിസന്ധിയെ അവസരമാക്കുകയാണ് ചെയ്തത്. ഒരൊറ്റ ക്ലിക്കിലൂടെ കസ്റ്റമേഴ്സിന് ആവശ്യമായ ഡോറുകളും വിന്‍ഡോകളും മറ്റു ഫര്‍ണിച്ചറുകളും കേരളത്തിനകത്തും പുറത്തും എത്തിക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറാണ് ഗോ റോയല്‍ അസോസിയേറ്റ്സ്. ബാങ്കില്‍ നിന്നും ബിസിനസിലേക്ക് അസംഘടിതമായിരുന്ന ഫര്‍ണിച്ചര്‍ വ്യാപാരമേഖലയില്‍ ഇകൊമേഴ്സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറിയ ഗോകുല്‍രാജിന്റെ കരിയര്‍ ആരംഭിച്ചത് സ്വകാര്യ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായാണ്. ബംഗ്ളൂരുവിലെ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് കോളേജിലെ പഠനകാലത്തു തന്നെ ഓറാക്കിളില്‍ ജോലി ലഭിച്ചെങ്കിലും സ്വന്തം സംരംഭമെന്ന മോഹത്താല്‍ ജോലിക്ക് ചേര്‍ന്നില്ല. സ്വകാര്യ ബാങ്കിലെ ജോലി ഹോം ലോണ്‍ വിഭാഗത്തിലായതിനാല്‍ തിരുവനന്തപുത്തെ…

സ്വപ്നഭവനങ്ങള്‍ സുരക്ഷിതമാക്കാന്‍ ആര്‍ടെക് ട്രേഡ്‌ലൈന്‍സ്

സുരക്ഷിതവും സുന്ദരവുമായ ഒരു വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്ന സാക്ഷാത്കാരത്തിന് കരുത്ത് പകരുകയാണ് ആര്‍ടെക് ട്രേഡ്ലൈന്‍സ്. ഹൈബ്രാന്‍ഡഡ് ലോക്കുകളുടെയും ഹാര്‍ഡ് വെയറുകളുടെയും കിച്ചണ്‍ സൊല്യൂഷന്‍സിന്റെയും വിപണന രംഗത്ത് എട്ടു വര്‍ഷത്തെ തിളക്കമാര്‍ന്ന സേവന പാരമ്പര്യവുമായാണ് ആര്‍ടെക് ജൈത്രയാത്ര തുടരുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര കെട്ടിട നിര്‍മാണ ഉത്പന്ന വിപണന കമ്പനിയായ ആര്‍ടെക് ട്രേഡ്ലൈന്‍സ്, വിപണനത്തിനായി വിപുലമായ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ഹൈടെക് മാര്‍ക്കറ്റിങ് സ്ഥാപനം കൂടിയാണ്. പാലക്കാട് സ്വദേശിയായ അജിത് സി. എ ചെറു സംരംഭമായി 2016ലാണ് ആര്‍ടെക് ട്രേഡ്ലൈന്‍സിന് തുടക്കം കുറിച്ചത്. ഹാര്‍ഡ് വെയര്‍ ഫീല്‍ഡില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ഏഴു വര്‍ഷത്തെ അനുഭവ സമ്പത്തായിരുന്നു അജിത്തിന്റെ പക്കലുണ്ടായിരുന്ന മുതല്‍മുടക്ക്. ഒരു ജീവനക്കാരന്‍ മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് 36 ജീവനക്കാരില്‍ എത്തി നില്‍ക്കുന്നു. 2018ന്റെ തുടക്കത്തില്‍ മലപ്പുറത്ത് ഉത്പന്നങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ്…

ഇനി സ്മാര്‍ട്ടാകാം സ്മാര്‍ട്ട് ത്രിഡി പാനല്‍സിനോപ്പം

നിര്‍മാണ രംഗത്തെ നൂതന ആശയങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുന്നവരാണ് മലയാളികള്‍. തന്റെ വീടും പരിസരവും ഒപ്പം പ്രോപ്പര്‍ട്ടി അതിരുകളും തികച്ചും വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി ത്രീഡി പാനല്‍സ് എന്ന ഡിസൈന്‍ കണ്‍സെപ്റ്റ് പരിചയപ്പെടുത്തുകയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ത്രീഡി പാനല്‍സ് എന്ന അത്യാധുനിക ടെക്നോളജിയുടെ വരവ്. കേരളത്തില്‍ ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കി നിര്‍മാണം ആരംഭിച്ചത് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ആര്‍ ആണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കേന്ദ്രമാക്കിയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എന്താണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ് ? വീട്, കൃഷിയിടങ്ങള്‍, റൂഫ് ടോപ്പുകള്‍, പുരയിടങ്ങള്‍ തുടങ്ങിയവയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള പുതിയ മാര്‍ഗമാണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ്. ത്രീഡി വെല്‍ഡ്മെഷ്, ത്രീഡി ബൗണ്ടറി പാനല്‍സ്, ത്രീഡി…

ബേക്കിങ് സംരംഭകരുടെ വഴികാട്ടിയായി ദ കേക്ക് സ്റ്റോറീസ്

  ഒരു സംരംഭത്തെ വിജയിപ്പിക്കുന്നത് എപ്പോഴും ഉപഭോക്താക്കളാണ്. മികച്ച രീതിയില്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏതൊരു സംരംഭത്തിനും വളര്‍ച്ച ഉണ്ടാകുകയുള്ളൂ. ഇത്തരത്തില്‍ ഉപഭോക്താവിന്റെ ആവശ്യകത മനസ്സിലാക്കി അവര്‍ക്ക് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശിനിയായ സൗമ്യ സന്ദീപിന്റെ ദ കേക്ക് സ്റ്റോറീസ് എന്ന സംരംഭം പ്രവര്‍ത്തിക്കുന്നത്. ബേക്കിങ് ആക്സസറികളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് തിരുവനന്തപുരം കേന്ദ്രമാക്കി ഇന്ന് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദ കേക്ക് സ്റ്റോറീസ്. ജീവനക്കാരി തൊഴിലുടമയായ വഴി ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന സൗമ്യ തന്റെ കുട്ടികള്‍ക്ക് വേണ്ടി ജോലി ഉപേക്ഷിക്കുകയും ഇടവേള കാരണം പിന്നീട് കരിയറിലേക്ക് മടങ്ങുന്നതിനു ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തപ്പോഴാണ് സ്വന്തമായി ഒരു സംരംഭം എന്ന തീരുമാനത്തിലേക്കെത്തിയത്. ആദ്യമായി ഒരു സംരംഭത്തിന്റെ ഭാഗമാകുന്നതുകൊണ്ടുതന്നെ തുടക്കത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ സൗമ്യ അഭിമുഖീകരിച്ചു. ജീവിത പങ്കാളിയായ സന്ദീപ് കുമാറിന്റെയും കുടുംബത്തിന്റെയും ഉറച്ച പിന്‍ബലമാണ് സംരംഭവുമായി…

ഐടി മേഖലയില്‍ തൊഴില്‍ – സംരംഭക വിപ്ലവം സൃഷ്ടിച്ച് ഇ-നെറ്റ്

  അനന്തമായ തൊഴിലവസരങ്ങളുടെ കലവറയാണ് ഐടി രംഗം. ആ മേഖലയില്‍ മികച്ച ഒരു ബിസിനസ് മോഡല്‍ സ്വയം കണ്ടെത്തുകയും അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു ഐടി പ്രൊഫഷണല്‍ ആണ് തൃശൂര്‍ സ്വദേശിയായ ലൂസിഫര്‍. ഓണ്‍ലൈന്‍ രംഗത്തെ പുത്തന്‍ വിപ്ലവമായ ഇ- നെറ്റ് ജനസേവന കേന്ദ്രമെന്ന ബ്രാന്‍ഡിന്റെ അമരക്കാരനാണ് അദ്ദേഹം. ഇ-നെറ്റ് ജനസേവനകേന്ദ്രം പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ആയിരക്കണക്കിന് സംരംഭകരെ സൃഷ്ടിക്കാന്‍ ഇതിനോടകം മാനേജിങ് ഡയറക്ടറായ ലൂസിഫറിന് സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങളും മറ്റ് അവശ്യസേവനങ്ങളും മിതമായ നിരക്കില്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇ-നെറ്റ് ജനസേവനകേന്ദ്രം. സ്വന്തമായി ഒരു ഓഫീസും കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ആര്‍ക്കും കുറഞ്ഞ മുതല്‍ മുടക്കില്‍ ഇ-നെറ്റ് ജനസേവനകേന്ദ്രം ആരംഭിക്കുകയും വരുമാനം നേടുകയും ചെയ്യാം. അക്ഷയ…

മാതൃത്വത്തെ ആഘോഷമാക്കാന്‍ സിവ

  ”മാര്‍ക്കറ്റില്‍ കാണുന്ന പ്രൊഡക്റ്റുകളാണ് സാധാരണയായി കസ്റ്റമേഴ്സിന് ആവശ്യമായി വരുന്നത്. മാര്‍ക്കറ്റില്‍ കാണാത്ത പ്രൊഡക്റ്റിനെ കുറിച്ച് കസ്റ്റമേഴ്സ് ഒരിക്കലും ചിന്തിക്കില്ല. കസ്റ്റമേഴ്സിന്റെ ആവശ്യം കണ്ടറിഞ്ഞ് പുതിയ പ്രൊഡക്റ്റുകള്‍ ഡിസൈന്‍ ചെയ്യേണ്ടതും വിപണിയിലെത്തിക്കേണ്ടതും സംരംഭകനാണ്. അതിന് സാധിച്ചാല്‍ ഏതൊരു പുതിയ പ്രൊഡക്റ്റും കസ്റ്റമേഴ്സ് ഏറ്റെടുക്കും”.   അമ്മയാകാനുള്ള കാത്തിരിപ്പിനിടയില്‍ കംഫേര്‍ട്ട്നസും കോണ്‍ഫിഡന്‍സും പ്രദാനം ചെയ്യുന്ന വസ്ത്രങ്ങള്‍ ഏതൊരു സ്ത്രീയുടേയും ആഗ്രഹമാണ്. അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ മിക്കതും ആ ദിനങ്ങളില്‍ ഉപയോഗശൂന്യമായി മാറും. ഏതൊരു സ്ത്രീയേയും പോലെ പ്രെഗ്നന്‍സി പീരിഡില്‍ കംഫേര്‍ട്ട്നസ് നല്‍കുന്ന വസ്ത്രങ്ങള്‍ക്കായി മെയ് ജോയ് എന്ന ഫാഷന്‍ ഡിസൈനറുടെ അന്വേഷണം എത്തി നിന്നത് സിവ മെറ്റേണിറ്റി വെയര്‍ എന്ന ബ്രാന്‍ഡിന്റെ ഉദയത്തിലാണ്. പ്രഗ്നന്‍സി കാലത്തും അമ്മയായതിനു ശേഷവും തങ്ങള്‍ക്കനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്ത്രീകകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയും പരിഹാരം കണ്ടെത്തി അതിനെ സംരംഭമാക്കി വന്‍ വിജയം നേടുകയും ചെയ്ത…