സ്വന്തമായി ഒരു കോഫിഷോപ്പോ റെസ്റ്റോറന്റോ ഹോട്ടലോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? ഈ മേഖലയിലെ പരിചയക്കുറവ് നിങ്ങളെ ഈ ആഗ്രഹത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ടോ ? എങ്കില്‍ പ്രയാസപ്പെടേണ്ടതില്ല. നിങ്ങളെ സഹായിക്കാന്‍ കോഫി ടേബിള്‍ ഒപ്പമുണ്ട്. ഹോട്ടല്‍, റെസ്റ്റോറന്റ് കണ്‍സള്‍ട്ടിങ് രംഗത്ത് ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ടേബിള്‍ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവന സഹായത്തോടെ ഒട്ടനവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും കഫ്ടീരിയകളും റിസോര്‍ട്ടുകളും കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ലക്ഷദ്വീപിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലൊക്കേഷന്‍ സെറ്റ് ചെയ്യുന്നതു മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ്, മെനു തയ്യാറാക്കല്‍, മെഷീനറികളുടെയും കിച്ചന്‍ ഉപകരണങ്ങളുടെയും സജ്ജീകരണം, പരിശീലനം ലഭിച്ച വിദഗ്ധ ജീവനക്കാരുടെ നിയമനം, ഫുഡ് പ്രിപ്പറേഷന്‍, ഓപ്പറേഷന്‍സ്, ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ബ്രാന്‍ഡിങ് തുടങ്ങി ലാഭകരമായ വിജയമാതൃക ഒരുക്കുന്നതുവരെയുള്ള മുഴുവന്‍ സേവനങ്ങളും കോഫി ടേബിള്‍ ലഭ്യമാക്കുന്നു. ഓരോ റെസ്റ്റോറന്റുകള്‍ക്കും അനുയോജ്യമായ തീമിലുള്ള വ്യത്യസ്തമായ…