വ്യവസായ നയത്തിന്റെ കരട് പുറത്തിറക്കി

 

ഉത്തരവാദിത്ത-സുസ്ഥിര നിക്ഷേപങ്ങള്‍ കാഴ്ചപ്പാടിലൂന്നി വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 2022 – 27 കാലയളവിലേക്കുള്ള വ്യവസായ നയത്തിന്റെ കരട് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കി. നയം അന്തിമമാക്കുന്നതിന് മുമ്പ് വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. പുതിയ വ്യവസായ നയം 2023 ജനുവരിയിലാണ് പുറത്തിറങ്ങുക. 2023 ഏപ്രില്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും.

ബഹിരാകാശ മേഖല, ആയുര്‍വേദം, ബയോടെക്നോളജി, ഡിസൈനിംഗ്, നിര്‍മിത ബുദ്ധി, ഇലക്ട്രോണിക് സിസ്റ്റം ഡിസൈനും മാനുഫാക്ചറിംഗും, ഇലക്ട്രിക് വാഹനങ്ങള്‍, എഞ്ചിനീയറിംഗും ഗവേഷണ വികസനവും, ഭക്ഷ്യ സാങ്കേതികവിദ്യ, ഗ്രാഫീന്‍, ഹൈടെക് ഫാമിംഗ്, ഉയര്‍ന്ന മൂല്യവര്‍ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ലോജിസ്റ്റിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്നോളജി, പുനരുപയോഗ ഊര്‍ജം, റീട്ടെയില്‍, റോബോട്ടിക്സ്, ടൂറിസവും ഹോസ്പിറ്റാലിറ്റിയും, ത്രീഡി പ്രിന്റിംഗ്, മറൈന്‍ ക്ലസ്റ്റര്‍ എന്നിവയാണ് കരട് വ്യവസായ നയത്തില്‍ പ്രാധാന്യം നല്‍കുന്ന മേഖലകളില്‍ ചിലത്. സ്ഥിര മൂലധനത്തില്‍ നിക്ഷേപ സബ്സിഡി, എസ്ജിഎസ്ടി റീഇംബേഴ്സ്മെന്റ്, ഉല്‍പ്പാദന മേഖലയ്ക്കുള്ള അപ്രന്റീസ്ഷിപ്പ് ഇന്‍സെന്റീവുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രോത്സാഹനങ്ങള്‍ കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Related posts