“ആയുര്‍വേദ്” ആശുപത്രിയുടെ ഓഹരി സ്വന്തമാക്കി അപ്പോളോ

മലയാളിയായ രാജീവ് വാസുദേവന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ‘ആയുര്‍വൈദ്’ ആയുര്‍വേദാശുപത്രി ശൃംഖലയുടെ 60% ഓഹരി അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് സ്വന്തമാക്കി. 26.4 കോടി രൂപയുടെ ഇടപാടാണിത്.

നിലവിലെ ആശുപത്രികള്‍ വിപുലീകരിക്കാനും പുതിയവ ആരംഭിക്കാനും ഡിജിറ്റല്‍ മാര്‍ഗത്തിലുള്‍പ്പെടെയുള്ള ബിസിനസ് വളര്‍ച്ചയ്ക്കും പുതിയ മൂലധനനിക്ഷേപം ഉപയോഗിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം 15 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന ആയുര്‍വൈദ് അടുത്ത 3 വര്‍ഷത്തിനകം വിറ്റുവരവ് 100 കോടിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു.കൊച്ചി, ബെംഗളൂരു, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി 9 ആശുപത്രികളാണ് ആയുര്‍വൈദിനുള്ളത്.

 

Related posts