ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടര്‍ നാളെ അവതരിപ്പിക്കും.
ഹീറോയുടെ പുതിയ സബ് ബ്രാന്‍ഡായ വിഡയ്ക്ക് കീഴിലാണ് പുതിയ സ്കൂട്ടര്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തിറക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലതവണ വൈകി.
സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയോടെയാണ് വിഡ ഇലക്ട്രിക് സ്കൂട്ടര്‍ വരുന്നതെന്ന് കമ്പനി പറയുന്നു. ഹീറോ മോട്ടോകോര്‍പ്പിന് തായ്വാന് ആസ്ഥാനമായുള്ള ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറായ ഗോഗോറോയുമായി പങ്കാളിത്തമുണ്ട്. ഇന്ത്യയ്ക്കും ആഗോള വിപണികള്‍ക്കുമായി ഇലക്ട്രിക് സ്കൂട്ടര്‍ വികസിപ്പിക്കാന്‍ രണ്ട് ബ്രാന്‍ഡുകളും പദ്ധതിയിടുന്നു.