റിലയന്‍സ് ജിയോ ആദ്യത്തെ ലാപ്ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചു. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ ഈ ലാപ്ടോപ്പ് ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 11.6 ഇഞ്ച് നെറ്റ്ബുക്ക് എന്നാണ് ലാപ്ടോപ്പിന്റെ പേര്. 19,500 രൂപയാണ് ലാപ്ടോപ്പിന്റെ വില.
പുറത്തിറക്കിയെങ്കിലും എല്ലാവര്ക്കും ലാപ്ടോപ്് വാങ്ങാന്‍ സാധിക്കില്ല. ജിഇഎം പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മാത്രമേ ഷോപ്പിംഗ് നടത്താന്‍ കഴിയൂ. ദീപാവലിക്ക് പൊതുജനങ്ങള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുമെന്നാണ് വിലയിരുത്തല്‍.
ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്പ്ലെയ്സ് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതുപോലെ, ലാപ്ടോപ്പ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 ഒക്ടാ-കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം ജിയോ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലാപ്ടോപ്പ് പ്രവര്‍ത്തിക്കുന്നത്. ജിയോ ലാപ്ടോപ്പ് 2GB LPDDR4X റാമിലാണ് എത്തുന്നത് എന്നാണ് സ്പെസിഫിക്കേഷന്‍ ഷീറ്റ് വെളിപ്പെടുത്തുന്നത്. ഈ ലാപ്പില്‍ റാം വിപുലീകരണം നടത്താന്‍ സാധിക്കില്ല. റാം 32 ജിബി ഇഎംഎംസി സ്റ്റോറേജുമായി പെയര്‍ ചെയ്തിട്ടുണ്ട്.