ആഫ്രിക്കയിലേയ്ക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബ്രിട്ടാനിയ, കെനിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു. നെയ്റോബി ആസ്ഥാനമായുള്ള ബ്രിട്ടാനിയ ഫുഡ്സ് ലിമിറ്റഡിനെയാണ് കെനാഫ്രിക് ഇൻഡസ്ട്രീസുമായി സഹകരിച്ച് ബ്രിട്ടാനിയ ഏറ്റെടുക്കുന്നത്. നെയ്റോബിയിലെ നവീകരിച്ച ഫാക്ടറി ഈ ആഴ്ച കമ്മീഷൻ ചെയ്യുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 20 മില്യൺ ഡോളറിന്റെ ഇടപാടിൽ ബ്രിട്ടാനിയ ഫുഡ്സ് ലിമിറ്റഡിന്റെ പ്രോപ്പർട്ടികളും, നിർമ്മാണ പ്ലാന്റും ഏറ്റെടുക്കും. ഇന്ത്യയിലെ ഗുഡ് ഡേ, മേരി ഗോൾഡ് കുക്കികൾ തുടങ്ങിയ ഉൽപ്പന്നങ്ങളുള്ള 130 വർഷം പഴക്കമുള്ള കമ്പനിയാണ് ബ്രിട്ടാനിയ. അതേസമയം, നെയ്റോബി ആസ്ഥാനമായുള്ള ബ്രിട്ടാനിയ ഫുഡ്സ് ലിമിറ്റഡിന് ഉഗാണ്ട, ടാൻസാനിയ, റുവാണ്ട, കോംഗോ തുടങ്ങിയ ഇടങ്ങളിൽ സാന്നിദ്ധ്യമുണ്ട്.
Related posts
-
കേരളത്തിലെ ഓണവിപണിയെ ബാധിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സൂപ്പര്‍താരങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിച്ചു
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ ആഘാതം ഓണവിപണിയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോപണവിധേയരായ ചില സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ഓണക്കാലം ലക്ഷ്യമിട്ട് ചിത്രീകരിച്ച... -
ഷഓമിയുടെ 3700 കോടി കണ്ടുകെട്ടാനുള്ള നടപടി നീട്ടി
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഇന്ത്യയിലെ 3700 കോടി രൂപയുടെ സ്ഥിര നിക്ഷേപ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടാനുള്ള ആദായനികുതി വകുപ്പിന്റെ ഉത്തരവ്... -
എലിന് ഇലക്ട്രോണിക്സ് ഐപിഒ വിജയം
ഇലക്ട്രോണിക്സ് നിര്‍മാണ സേവന കമ്പനിയായ എലിന് ഇലക്ട്രോണിക്സിന്റെ പ്രാഥമിക ഓഹരിവില്പനയില്(ഐപിഒ) 3.09 മടങ്ങ് അപേക്ഷകരെത്തി. 1.42 കോടി ഓഹരികളാണ് വില്പനയ്ക്കു വച്ചത്....