ഉത്സവ സിസൺ: ഇ കൊമേഴ്സ് മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ

രാജ്യത്തെ ഇ കൊമേഴ്‌സ് മേഖല ഉത്സവസീസണിൽ 500,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ഉത്സവ വിൽപ്പനക്ക് വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ നിയമനം വർദ്ധിപ്പിക്കുകയാണ്. ഇതുവരെ ഏകദേശം 300,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു, ദീപാവലി വരെ 500,000-ത്തിലധികം തൊഴിലവസരങ്ങൾ കൂടി വരുമെന്ന് ടീം ലീസിന്റെ റിപ്പോർട്ട് പറയുന്നു. ജോബ്‌സ് ആൻഡ് പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ അപ്‌ന ഡോട്ട് കോമിലും ഉത്സവ സീസൺ കാരണം ഇ-കൊമേഴ്‌സ് ഗിഗ് തൊഴിലാളികളുടെ ഡിമാൻഡ് വർധിച്ചു. ഗിഗ് തൊഴിലാളി കളുടെ ആവശ്യം ടയർ 2, ടയർ 3 നഗരങ്ങളിലും 40 ശതമാനം വർധിച്ചിരുന്നു,ഡെലിവറി തൊഴിലാളികൾക്കും ഉയർന്ന ഡിമാൻഡുണ്ട്. അതിവേഗം വളരുന്ന തേർഡ് പാർട്ടി ലോജിസ്റ്റിക്സ് വിഭാഗം 2022 ഡിസംബറോടെ 800,000 തൊഴിലവസരങ്ങൾ കൂടി കൂട്ടിച്ചേർക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു

Related posts