പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ് ; ഒരു ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം

പുതിയ അപ്‌ഡേഷനുമായി വീണ്ടും വാട്ട്‌സാപ്പ്. ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന അപ്‌ഡേഷനാണ് വാട്ട്‌സാപ്പ് പരീക്ഷിക്കുന്നത്. വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണ്.

നിലവില്‍ 512 പേരെ വരെയാണ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കള്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ആഡ് കോണ്‍ടാക്ട് എന്ന ഓപ്ഷന് അരികിലായി ‘1024-ല്‍ 1’ എന്ന രീതിയില്‍ കോണ്‍ടാക്ടുകള്‍ കാണാന്‍ കഴിയും. കഴിഞ്ഞ ദിവസം വാട്ട്‌സാപ്പ് പ്രീമിയം ഫീച്ചര്‍ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവില്‍ പ്രവേശനമുള്ളൂ.

Related posts