വിദേശ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍, ഫെബ്രുവരി 1 മുതല്‍ നിര്‍ബന്ധമെന്ന് എഫ്എസ്എസ്എഐ

മാംസം, പാല്‍, കുട്ടികളുടെ ഭക്ഷണങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിന് വിദേശ ഭക്ഷ്യ നിര്‍മ്മാതാക്കള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണിത്. 2023 ഫെബ്രുവരി 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നതിന് എഫ്എസ്എസ്എഐയുടെ ലൈസന്‍സ് ആവശ്യമാണ്.

പാല്‍, മത്സ്യം, മാംസം, മുട്ട, കൂടാതെ ഇവയുടെ എല്ലാം ഉപ ഉത്പന്നങ്ങള്‍ എന്നിവ രാജ്യത്തേക്ക് കയറ്റുമതി ചെയ്യണമെങ്കില്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉറപ്പാക്കുക എന്നുള്ളതാണ് ഇതിനു പിന്നിലെ ലക്ഷ്യം.

നിലവില്‍ രാജ്യത്തേക്ക് ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിര്‍മ്മാതാക്കളുടെ പട്ടിക നല്കാന്‍ അധികാരികളോട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി അതിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ നടപടികള്‍ ആരംഭിക്കുക.

 

Related posts