സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്ക് ഇലോണ്‍ മസ്‌ക്

സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്ക് ഇലോണ്‍ മസ്‌ക്. ആദ്യ ഉത്പന്നമായ ‘ബേണ്‍ഡ് ഹെയര്‍’ എന്ന പെര്‍ഫ്യൂം മസ്‌ക് പുറത്തിറക്കി. ബേണ്‍ഡ് ഹെയര്‍ എന്ന പെര്‍ഫ്യൂമിനെ ‘ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം’ എന്നാണ് ഇലോണ്‍ മസ്‌ക് വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ സംരഭത്തെ സൂചിപ്പിച്ചു കൊണ്ട് തന്റെ ട്വിറ്റര്‍ ബയോയില്‍ ‘പെര്‍ഫ്യൂം സെയില്‍സ്മാന്‍’ എന്ന് എഴുതി ചേര്‍ത്തിട്ടുണ്ട് ഇലോണ്‍ മസ്‌ക്.

ചുവന്ന നിറത്തിലുള്ള കുപ്പിയില്‍ വെള്ളി നിറത്തിലാണ് ‘ബേണ്‍ഡ് ഹെയര്‍’ എന്ന് എഴുതിയിരിക്കുന്നത്. പെര്‍ഫ്യൂം ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുണ്ട്. 100 ഡോളര്‍ ആണ് ഈ പെര്‍ഫ്യൂമിന്റെ വില.

 

Related posts