രാജ്യത്തെ 5ജി സേവനങ്ങള്‍ വേഗതയിലാക്കാന്‍ നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്രസര്‍ക്കാര്‍. ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികളെയാണ് സര്‍ക്കാര്‍ സമീപിക്കുക. കമ്പനിയുടെ പല സേവനങ്ങളും അടുത്തിടെ അവതരിപ്പിച്ച അതിവേഗ കണക്ടിവിറ്റിയ്ക്ക് അനുയോജ്യമല്ല എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആപ്പിളിന്റെ ഐഫോണ്‍ 14 ലും സാംസങിന്റെ മിക്ക മുന്‍നിര ഫോണുകളിലും ഇന്ത്യയിലെ 5ജിയ്ക്ക് അനുയോജ്യമായ സോഫ്റ്റ്വെയര്‍ സംവിധാനങ്ങളില്ല.
5ജി സാങ്കേതിക വിദ്യയ്ക്ക് സമാനമല്ലാത്ത ഉപകരണങ്ങളിലെ സോഫ്റ്റ്വെയറുകള്‍ 5ജിയുടെ വ്യാപനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എയര്‍ടെല്‍ 5ജി ലഭിക്കുന്ന ഫോണുകളുടെ പട്ടികയില്‍ ആപ്പിള്‍ ഐഫോണ്‍ 12 മുതല്‍ 14 വരെയുള്ള മോഡലുകള്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡിന് കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.