സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കില്ല: ഐഎംഎഫ്

ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെങ്കിലും സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് ഐഎംഎഫ് . രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). മൂന്നിലൊന്ന് രാജ്യങ്ങളും ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം സാമ്പത്ത ിക മാന്ദ്യത്തിലേക്കെത്തും. മിക്കവാറും രാജ്യങ്ങളും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെങ്കിലും ഇന്ത്യയുടെ സ്ഥിതി ഭേദപ്പെട്ടതായിരിക്കുമെന്ന് ഐഎംഎഫ് ഏഷ്യ പസിഫിക് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന്‍ പറഞ്ഞു. 2022ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8% ആയിരിക്കുമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2023ല്‍ 6.1%. നാണ്യപ്പെരുപ്പം പാവപ്പെട്ടവരെ ബാധിക്കാതെ നോക്കാന്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെടുന്നുണ്ട്. എണ്ണ വില ഉയരുന്നത് അടക്കമുള്ള ബാഹ്യവെല്ലുവിളികളാണ് ഇന്ത്യയെ വലയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നാണ്യപ്പെരുപ്പം വരുതിയിലാക്കാന്‍ ആര്‍ബിഐ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡിവിഷന്‍ ചീഫ് ഗാര്‍സ്യ പാസ്‌കല്‍ പറഞ്ഞു. 2022 അവസാനത്തോടെ ഇന്ത്യയുടെ കടബാധ്യതാ അനുപാതം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 85 ശതമാനം ആയിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണെങ്കിലും എളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളുവെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡയറക്ടര്‍ പാവ്ലോ മുറോ പറഞ്ഞു.

 

Related posts