സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഐടി കമ്പനിയായ വിപ്രോയുടെ അറ്റാദായം 2,659 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,930 കോടിയായിരുന്നു. ലാഭത്തില്‍ 9.27 ശതമാനത്തിന്റെ കുറവ്. വരുമാനം 22,539.7 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 19,667.4 കോടി രൂപയായിരുന്നു. യുഎസ് ഒഴികെയുള്ള വിപണികളില്‍നിന്നുള്ള വരുമാനം കുറഞ്ഞതായി വിപ്രോ പറഞ്ഞു.
യൂറോപ്പില്‍നിന്നുള്ള വരുമാനം മുന്‍കൊല്ലത്തെ രണ്ടാം പാദത്തിലുള്ള 918.6 കോടിയില്‍നിന്ന് ഈ വര്‍ഷം 787.5 കോടിയായി കുറഞ്ഞു. ഏഷ്യാ പസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍നിന്നു 219.4 കോടി മാത്രമാണ് ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 302.8 കോടിയായിരുന്നു.