ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ റീട്ടെയിലറായ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭം പ്രഖ്യാപിച്ച് നൈക്ക. വനിതാ സംരംഭകര്‍ നയിക്കുന്ന രണ്ട് കമ്പനികള്‍ പരസ്പര സഹകരണത്തിനൊരുങ്ങുന്നുവെന്നതാണ് ഡീലിന്റെ ഏറ്റവും വലിയ സവിശേഷത. സംയുക്ത സംരംഭത്തില്‍ 55% ഓഹരികള്‍ ഫാല്‍ഗുനി നയ്യാര്‍ നയിക്കുന്ന നൈക്കയും, 45% ഓഹരികള്‍ സിമ വേദിന്റെ നേതൃത്വത്തിലുള്ള അപ്പാരല്‍ ഗ്രൂപ്പും വഹിക്കും. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് ഒരു ഓമ്നി-ചാനല്‍ മള്‍ട്ടി, റീട്ടെയില്‍ ബ്രാന്‍ഡ് സൃഷ്ടിക്കുകയാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.