ജൈടെക്‌സ് എക്‌സ്‌പോയില്‍ 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടിയുടെ നേട്ടം

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ ദുബായ് ജൈടെക്‌സ് എക്‌സ്‌പോയില്‍ പങ്കെടുത്ത കേരളത്തിലെ 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടി രൂപയുടെ ബിസിനസ് നേട്ടം. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു ജൈടെക്‌സ്.

കേരളത്തില്‍ നിന്നുള്ള എജ്യുടെക്, സൈബര്‍ സുരക്ഷ, സംരംഭകടെക്, അഗ്രിടെക്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മീഡിയ ടെക്, ഹെല്‍ത്ത് ടെക്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ് ടെക്, കണ്‍സ്യൂമര്‍ ടെക് എന്നീ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ ജൈടെക്‌സില്‍ പങ്കെടുത്തിരുന്നു. യുഎഇ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ എന്‍ആര്‍ഐകള്‍, നിക്ഷേപകര്‍, ഭരണകര്‍ത്താക്കള്‍ എന്നിവരുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ബന്ധം സ്ഥാപിക്കുന്നതിനായുള്ള ഇന്ത്യ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫ്‌ലുവന്‍സിലും കെഎസ്യുഎം പ്രതിനിധി സംഘം പങ്കെടുത്തു.

Related posts