വാട്‌സാപ്പിന് കനത്ത തിരിച്ചടി; സിസിഐ അന്വേഷണത്തിന് സ്റ്റേയില്ല

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പും മാതൃകമ്പനിയായ മെറ്റയും (ഫെയ്‌സ്ബുക്) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം.ആര്‍ ഷാ, സുധാംഷു ധൂളിയ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിസിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് മെറ്റ സുപ്രീം കോടതിയെ സമീപിച്ചത്.

മെറ്റയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം രാജ്യത്തെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ വര്‍ഷം കോംപറ്റീഷന്‍ കമ്മിഷന്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചത്.

 

Related posts