എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. ലയനം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.
നിലവില്‍ വിസ്താരയില് ടാറ്റയ്ക്ക് 51% ഓഹരിയുണ്ട്. ബാക്കി 49% ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതാണ്. എയര്‍ ഇന്ത്യയുടെയും, വിസ്താരയുടെയും സംയോജനവും ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ലയനം സാദ്ധ്യമായാല്‍, പ്രമുഖ എയര്‍ലൈനായ ഇന്ഡിഗോയ്ക്കടക്കം അത് വലിയ വെല്ലുവിളിയാകാന്‍ സാദ്ധ്യതയുണ്ടെന്ന് കണക്കാക്കുന്നു.