ഫുട്‌ബോള്‍ ലോകകപ്പ്; ഖത്തര്‍ എയര്‍വേയ്‌സില്‍ നിയമനം

ദോഹയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി പതിനായിരത്തോളം ജീവനക്കാരെ നിയമിക്കുകയാണ് ഖത്തര്‍ എയര്‍വെയ്സ്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് കൈകാര്യം ചെയ്യുന്നതിനായാണ് നിയമനം. ഈ റിക്രൂട്ട്‌മെന്റിലൂടെ നിലവിലുള്ള 45,000 ത്തോളം വരുന്ന തൊഴിലാളികളുടെ എണ്ണം 55,000 ആയി വര്‍ദ്ധിപ്പിക്കാനാണ് ദോഹ ആസ്ഥാനമായുള്ള എയര്‍വെയ്സ് ലക്ഷ്യമിടുന്നത്. പുതിയ നിയമനങ്ങളില്‍ എത്ര പേരെ സ്ഥിരതപ്പെടുമെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. സെപ്റ്റംബര്‍ അവസാനത്തോടെ ഫിലിപ്പൈന്‍സ്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ നടന്നിരുന്നു.
കോവിഡിന്റെ ഭാഗമായി ഡെസ്റ്റിനേഷന്‍ 33 നഗരങ്ങളിലേക്ക് ചുരുക്കിയതിന് ശേഷം ജീവനക്കാരുടെ എണ്ണം 37,000-ത്തില്‍ താഴെയായി എയര്‍വെയ്സ് കുറച്ചിരുന്നു. അതിനുശേഷം 150-ലധികം ഡെസ്റ്റിനേഷനുകളിലേക്ക് പ്രവര്‍ത്തനം വര്‍ധിപ്പിച്ചു. ടൂര്‍ണമെന്റിനിടെ, ദോഹയില്‍ എത്തുന്ന അധിക ഫ്‌ലൈറ്റുകള്‍ക്ക് വഴിയൊരുക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് അതിന്റെ ഷെഡ്യൂളിന്റെ 70% ക്രമീകരിക്കുകയും വിമാനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് മറ്റ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയും ഫ്രീക്വന്‍സികള്‍ കുറയ്ക്കുകയും ചെയ്തു. ഇത്രയധികം കാഴ്ചക്കാരായ യാത്രികരെ മാനേജ് ചെയ്യുക എന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍-ബേക്കര്‍ പറഞ്ഞു. സോക്കറിന്റെ പ്രധാന മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ മിഡില്‍ ഈസ്റ്റ് രാജ്യമായ ഖത്തറില്‍ നവംബര്‍ 20 ന് ലോകകപ്പിന് തുടക്കമാകും.

 

 

Related posts