വനിത ശിശു വികസന വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും സംയുക്തമായി ജെന്‍ഡര്‍ റെസ്പോസിബില്‍ ബഡ്ജറ്റിങ് ഇന്‍ കേരള എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 18ന് രാവിലെ 10 മണിക്ക് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡജറ്റ് പ്രക്രീയയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ നിന്നും ബഡ്ജറ്റ് പ്രൊപ്പോസലുകള്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുന്ന പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. പൊതുധനം ബഡജറ്റ് പ്രക്രീയയിലൂടെ പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമ്പോള്‍ ജനസംഖ്യയില്‍ പകുതിയില്‍ അധികം വരുന്ന സ്ത്രീ സമൂഹത്തിന്റെ വികസനത്തിന് ആനുപാതികമായി വിഹിതം ഉറപ്പുവരുത്തിക്കൊണ്ട് വിഭിന്ന ലിംഗക്കാര്ക്കിടയിലുള്ള അസമത്വങ്ങളെ ക്രമാനുഗതമായി കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. ജെന്‍ഡര്‍ റെസ്പോന്‍സിബില്‍ ബഡ്ജറ്റിങ് എന്ന അറിയപ്പെടുന്ന ഈ വിഷയത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.