നിക്ഷേപകരില്‍ നിന്ന് 2057 കോടി സമാഹരിച്ച് ബൈജുസ്

 

2023 മാര്‍ച്ച് മാസത്തോടെ ലാഭത്തില്‍ എത്തുക എന്ന ലക്ഷ്യത്തോടെ നിലവിലെ നിക്ഷേപകരില്‍നിന്ന് കൂടുതല്‍ ധനസമാഹരണം നടത്തി ബൈജുസ്. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആകെ മൂല്യത്തില്‍ മാറ്റമില്ലാതെ 22 ബില്യണ്‍ ഡോളറില്‍ തുടരുകയാണ്.

കമ്പനിക്ക് നിലവില്‍ 150 ദശലക്ഷം സബ്‌സ്‌ക്രൈബഴ്സ് ആണ് ഉള്ളത്. സമീപകാലത്ത് ആഗോള സാമ്പത്തിക സ്ഥിതി മോശം ആയിരുന്നിട്ടുകൂടി, തങ്ങള്‍ക്ക് വരുമാനം, വളര്‍ച്ച, ലാഭകരമായ മുന്നേറ്റം എന്നിവയില്‍ നേട്ടമുണ്ടാക്കാനായെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു.
ആറ് മാസം കൊണ്ട് ലാഭത്തിലെത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന കമ്പനി ഈ അടുത്താണ് ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ട് 2500 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. നിലവില്‍ അരലക്ഷം പേര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന്റെ 5 ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. പ്രൊഡക്ട്, കണ്ടന്റ്, മീഡിയ, ടെക്‌നോളജി വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് പുറത്താക്കിയത്.

 

Related posts