ഇഡ്‌ലിയുണ്ടാക്കുന്ന വെന്‍ഡിംഗ് മെഷീന്‍ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ് Freshot. idli bot അല്ലെങ്കില്‍ ‘idli ATM’ എന്ന പേരിലുള്ള സംവിധാനം, എടിഎം മാതൃകയില്‍ 24 മണിക്കൂറും ഇഡ്‌ലിയും, ചട്‌നിയും ലഭ്യമാക്കും. ട്വിറ്ററില്‍ പങ്കുവെച്ച വെന്‍ഡിംഗ് മെഷീനിന്റെ പ്രവര്‍ത്തന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതിനോടകം തന്നെ 1,100-ലധികം റീട്വീറ്റുകളും, 6,050 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
ഇഡ്‌ലി, വട, പൊടി ഇഡ്‌ലി എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെന്‍ഡിംഗ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്‌മെന്റ് നടത്താനും, ഫുഡ് ഓര്‍ഡര്‍ നല്‍കാനും സാധിക്കും. 12 മിനിറ്റിനുള്ളില്‍ 72 ഇഡ്‌ലികള്‍ വരെ വിതരണം ചെയ്യാന്‍ ഇതിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.