400 മെഗാവാട്ട് വൈദ്യുതിക്ക് കെ.എസ്.ഇ.ബി.യുടെ കരാര്‍

നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ താലാബിര താപവൈദ്യുതി നിലയത്തില്‍നിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറില്‍ കെ.എസ്.ഇ.ബിയും നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനും ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ. രാജന്‍ ഖോബ്രഗഡെ, നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാകേഷ് കുമാര്‍ എന്നിവര്‍ കരാറില്‍ ഒപ്പിട്ടു. പിറ്റ്‌ഹെഡ് നിലയമായതിനാല്‍ കുറഞ്ഞ നിരക്കില്‍ താലാബിരയില്‍നിന്നു വൈദ്യുതി ലഭ്യമാകും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുവാദത്തോടെയാണു വൈദ്യുതി വാങ്ങലിനായി കെ.എസ്.ഇ.ബി. കരാര്‍ ഒപ്പുവച്ചത്.

 

Related posts