വന്‍ വികസനത്തിനൊരുങ്ങി എയര്‍ ഇന്ത്യ

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയിലും ഇവിടെനിന്നുള്ള വിദേശസര്‍വീസുകളിലും 30% വിഹിതം ലക്ഷ്യമിടുന്നതായി എയര്‍ ഇന്ത്യയുടെ മേധാവി ക്യാംബെല്‍ വില്‍സണ്‍ അറിയിച്ചു. ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ ‘വിഹാന്‍.എഐ’ എന്ന പേരില്‍ ബിസിനസ് പുനഃസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ആഭ്യന്തര വിപണിവിഹിതം 10 ശതമാനവും വിദേശ വിപണി വിഹിതം 12 ശതമാനവുമാണ്. പുതിയ വിമാനങ്ങള്‍ വാങ്ങുകയും നിലവിലുള്ളവയില്‍ പറക്കല്‍ നടത്താത്തവ പൂര്‍ണമായും അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുകയും ചെയ്യും. 5 ബോയിങ് വൈഡ്‌ബോഡി വിമാനങ്ങള്‍ വാങ്ങി രാജ്യാന്തര സര്‍വീസ് മെച്ചപ്പെടുത്തും. 25 എയര്‍ബസ് നാരോ-ബോഡി വിമാനങ്ങള്‍ വാങ്ങി ആഭ്യന്തര സര്‍വീസും ശക്തമാക്കും. നിലവില്‍ 70 നാരോ-ബോഡി വിമാനങ്ങളും 43 വൈഡ്‌ബോഡി വിമാനങ്ങളുമാണുള്ളത്.

Related posts