ആക്രി വിറ്റ് റെയില്‍വേ നേടിയത് 2587 കോടി

സ്‌ക്രാപ്പ് വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വേ. ആക്രി വില്പനയിലൂടെ ഇന്ത്യന്‍ റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപയുടെ വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ സ്‌ക്രാപ്പ് വില്പനയിലെ വരുമാനം 2,587 കോടി രൂപയായി. ഈ കാലയളവിലെ സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 28.91 ശതമാനം കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസത്തില്‍ 2003 കോടി രൂപയായിരുന്നു റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്. 2022-23 ല്‍, സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള മൊത്ത വരുമാനം 4,400 കോടി രൂപയായാണ് റെയില്‍വേ കണക്കാക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് സ്‌ക്രാപ്പ് വില്പന. 2021-22 ലെ 3,60,732 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 2022-23 ല്‍ ഇതുവരെ 3,93,421 മെട്രിക് ടണ്‍ ഇരുമ്പ് വിറ്റുപോയി. 2022-23ല്‍ ഇതുവരെ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോമോട്ടീവുകളും വിറ്റഴിഞ്ഞു. ഇ-ലേലത്തിലൂടെയാണ് റെയില്‍വേ സ്‌ക്രാപ്പ് വില്‍ക്കുന്നത്.

Related posts