ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളിലെ വാഹനങ്ങള്‍ ഇലക്ട്രിക് ആക്കാന്‍ സൈന്യം പദ്ധതിയിടുന്നത്. 25 ശതമാനം ലൈറ്റ് വെഹിക്കിളുകളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോര്‍സൈക്കിളുകളുമാണ് ഇലക്ട്രിക് ആക്കി മാറ്റുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത്. ഇതിനായി ഫാസ്റ്റ് ചാര്‍ജറുകളും സ്ലോ ചാര്‍ജറുകളും അടങ്ങിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ 60 ബസുകള്‍ക്കും 24 ഫാസ്റ്റ് ചാര്‍ജറുകള്‍ക്കുമുള്ള ടെന്‍ഡറുകള്‍ ഉടന്‍ വിളിക്കുമെന്നും ആര്‍മി പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനായി, കഴിയുന്നത്ര ഇടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള റോഡ് മാപ്പ് തയ്യാറാക്കുകയാണ് സൈന്യം. പൊതുജനങ്ങള്‍ക്കുളള ട്രാന്‍സ്പോര്‍ട്ടിന്റെ ഭാഗമായി സൈന്യം ഇവികള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി കന്റോണ്‍മെന്റ് പോലുള്ള സ്റ്റേഷനുകളില്‍ ഇവികള്‍ വാടകയ്ക്കെടുക്കുന്നതിനോ അല്ലെങ്കില്‍ ഇന്‍ഡക്ടുചെയ്യുന്നതിനോ ആയി ഇതിനകം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ചാര്‍ജിംഗ് സ്റ്റേഷനുകളും സാധാരണക്കാര്‍ക്കായി തുറന്നിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.