ലോട്ടറി നറുക്കെടുപ്പ് ഇനി യുട്യൂബിലും ഫെയ്‌സ്ബുക്കിലും ലഭ്യമാകും

ലോട്ടറി നറുക്കെടുപ്പും ലോട്ടറി വില്‍പന സംബന്ധിച്ച വിവരങ്ങളും ഇനി ഫെയ്‌സ്ബുക്കിലൂടെയും യുട്യൂബിലൂടെയും അറിയിക്കാന്‍ ലോട്ടറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇപ്പോള്‍ ഏതാനും സ്വകാര്യ ചാനലുകളിലൂടെ മാത്രമാണ് നറുക്കെടുപ്പിന്റെ തല്‍സമയ പ്രക്ഷേപണമുള്ളത്. ഫെയ്‌സ്ബുക്, യുട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ സജീവമാകാനായി അധികം പണം ചെലവിടില്ല. പകരം ലോട്ടറി വകുപ്പിലെ ജീവനക്കാരെ ചുമതലപ്പെടുത്തും.

 

Related posts