കഴിഞ്ഞ മാസം ഇന്ത്യയ്ക്കുള്ളിലെ വിമാനയാത്രക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലേതിനെക്കാള്‍ 46.54% ഉയര്‍ന്ന് 1.04 കോടിയായി. ആകെ സീറ്റുകളുടെ 77.5% ഉപയോഗപ്പെടുത്താന്‍ വ്യോമയാനകമ്പനികള്‍ക്കു കഴിഞ്ഞു. 59.72 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഇന്‍ഡിഗോയ്ക്ക് 57% വിപണിവിഹിതമുണ്ട്. ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ ആയ വിസ്താരയ്ക്ക് 9.6% വിപണിവിഹിതത്തോടെ രണ്ടാം സ്ഥാനമുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയ്ക്ക് ആകെ 24.7% വിപണിവിഹിതമുണ്ട്.