കുട്ടികളെ കൃതൃമായി നീരിക്ഷിക്കാന്‍ പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍. ഓണ്‍ലൈന്‍ സുരക്ഷയ്‌ക്കൊപ്പം ഓഫ്‌ലൈന്‍ സംരക്ഷണവും വാഗ്ദാനം ചെയ്ത് ‘ഫാമിലി ലിങ്ക് ആപ്പ്’ മോഡിഫൈ ചെയ്താണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഫോണ്‍-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷന്‍ അറിയാനും സഹായിക്കുന്നതാണ് ഫാമിലി ലിങ്ക് ആപ്പ്. പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങള്‍ കൈയ്യില്‍ വയ്ക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം നോട്ടിഫിക്കേഷനായി ലഭിക്കും.
നിലവില്‍ ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളുണ്ട്. ഹൈലൈറ്റ്സ്, കണ്‍ട്രോള്‍സ്, ലൊക്കേഷന്‍ എന്നിവയാണ് ഈ മൂന്നെണ്ണം. 2017ല്‍ അവതരിപ്പിക്കുമ്പോള്‍ ഈ ക്രമീകരണ രീതി ആപ്പിനുണ്ടായിരുന്നില്ല. ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് ഹൈലൈറ്റ്സ്. എങ്ങനെയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും. ഗൂഗിളുമായി സഹകരിക്കുന്ന കോമണ്‍സെന്‍സ് മീഡിയ, കണക്ട്സെയ്ഫ്റ്റി, ഫാമിലി ഓണ്‍ലൈന്‍ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്പനികളുടെ സേവനവും ലഭ്യമാക്കും. കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതാണ് കണ്‍ട്രോള്‍സ്. ഏതെല്ലാം തരം കണ്ടന്റുകള്‍ കുട്ടികള്‍ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. ഡാറ്റ നല്‍കണോ വേണ്ടയോ എന്നതും നിയന്ത്രിക്കാം. പൊതുവെയുള്ള സെറ്റിങ്സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി ‘ടുഡേ ഓണ്‍ലി’ ഓപ്ഷനും ഉണ്ട്. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ് ലൊക്കേഷന്‍ ടാബ് ഉപയോഗിക്കുന്നത്.