ജീവനക്കാര്‍ക്ക് മറ്റ് കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഇന്‍ഫോസിസ്. എന്നാല്‍ ചില നിബന്ധനകള്‍ ബാധകമാണെന്ന് മാത്രം. എച്ച് ആര്‍ മാനേജരുടെയോ ജനറല്‍ മാനേജരുടെയോ അനുമതിയോടു കൂടി മാത്രമേ ജീവനക്കാര്‍ക്ക് മറ്റു കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. മൂണ്‍ലൈറ്റിംഗിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്.
കമ്പനിയുമായോ കമ്പനിയുടെ ക്ലൈന്റുകളുമായോ മത്സരിക്കാത്ത അല്ലെങ്കില്‍ താല്‍പ്പര്യ വൈരുദ്ധ്യം ഇല്ലാത്ത കമ്പനികള്‍ക്ക് വേണ്ടി മാത്രമേ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാവുകയുള്ളു. അതേസമയം, ഇന്‍ഫോസിസ് ഇപ്പോഴും മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാഹ്യ ജോലികള്‍ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ച് ജീവനക്കാര്‍ക്ക് മെയിലും ഇന്‍ഫോസിസ് അയച്ചിട്ടുണ്ട്.
മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്ന ഇന്‍ഫോസിസ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂണ്‍ലൈറ്റിംഗ് ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മൂണ്‍ലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സി ഇ ഒ സലീല്‍ പരേഖ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കമ്പനിക്ക് പുറത്ത് അവസരങ്ങള്‍ വരുമ്പോള്‍ നിബന്ധനകള്‍ പാലിച്ച് ജീവനക്കാര്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാ എന്ന് അദ്ദേഹം പറഞ്ഞു.