കൈത്തോക്ക് വിപണിയെ മരവിപ്പിച്ച് കാനഡ

കൈത്തോക്കുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ച് കാനഡ. കൈത്തോക്ക് ഇറക്കുമതി നിരോധിക്കുന്നതിനുള്ള മുന്‍കാല ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് നിരോധനം എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തോക്കുകള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്നുള്ളതാണ് ലക്ഷ്യം.

തോക്ക് വ്യാപാരവുമായി ബന്ധപ്പെട്ട് 40 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ നിയന്ത്രണ നടപടിയായിരിക്കും ഇതെന്ന് ട്രൂഡോ പറഞ്ഞു. കൈത്തോക്കുകളുടെ വില്പന നിരോധിക്കുക എന്നുള്ളതിനെ സംബന്ധിച്ച് 2022 മെയ് മാസത്തിലാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്. കൂടാതെ, ഗാര്‍ഹിക പീഡനത്തിലോ ക്രിമിനല്‍ പീഡനക്കേസുകളിലോ ഉള്‍പ്പെട്ട ആളുകളുടെ കൈവശം ഉള്ള തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. തോക്ക് ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അനുമാനം. തോക്ക് കടത്ത് തടയുന്നതിനുള്ള നടപടികളും ബില്‍ നിര്‍ദ്ദേശിക്കുന്നു,

 

Related posts