ദീപാവലി ബോണന്‍സ: എസ്ബിഐ എഫ്ഡി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

ദീപാവലിക്ക് മറ്റേകാന്‍ ബോണന്‍സയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകര്‍ക്കായി ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ 80 പോയിന്റ് വരെ ഉയര്‍ത്തി. രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതിര്‍ന്ന പൗരന്മാരാണ് കാരണം അവര്‍ക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അധിക പലിശ ലഭിക്കും.

ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങള്‍ക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ ഈ കാലയളവില്‍ 4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്. 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.25 ശതമാനമാക്കി. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.65 ശതമാനത്തില്‍ ല്‍ നിന്ന് 6.25 ശതമാനമാക്കി. 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനത്തില്‍ നിന്നും 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.50 ശതമാനമാക്കി. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60 ശതമാനത്തില്‍ നിന്നും 6.10 ശതമാനമാക്കി.

 

Related posts