ദീപാവലി: ഓഹരി വിപണി മൂന്ന് ദിവസം അവധിയില്‍

ആഭ്യന്തര ഓഹരി വിപണി നീണ്ട മൂന്ന് ദിവസത്തെ അവധിയിലേക്ക് പ്രവേശിച്ചു. ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ശനി, ഞായര്‍, തിങ്കള്‍ തുടങ്ങിയ മൂന്ന് ദിനങ്ങളില്‍ ഓഹരി വിപണി അവധിയായിരിക്കും. വരുന്ന ബുധനാഴ്ചയും വിപണി അടച്ചിടും.

ദീപാവലി, ദീപാവലി ബലിപ്രതിപ്രദാ, ലക്ഷ്മി പൂജ തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് വിപണി അടച്ചിടുന്നത്. ശനി, ഞായര്‍ ഈ ആഴ്ചയിലെ അവധി ദിനങ്ങള്‍ ആണെങ്കില്‍ ഒക്ടോബര്‍ 24 ന് ദീപാവലിയുടെ അവധിയാണ്. ലക്ഷ്മീപൂജ ദിനത്തില്‍ വിപണി അടച്ചിടും. ഒക്ടോബര്‍ 26 ദീപാവലി ബലിപ്രതിപ്രദാ ആഘോഷത്തിന്റെ അവധിയുമാണ്. അതേസമയം നിക്ഷേപകര്‍/ വ്യാപാരികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ദീപാവലി ദിനത്തില്‍ ഒരു മണിക്കൂര്‍ മുഹൂര്‍ത് വ്യാപാരത്തിനായി ഒരു മണിക്കൂര്‍ വിപണി തുറക്കും.

എന്‍ എസ് ഇ യും ബി എസ് ഇയും അവധിയാകുന്നതിന് പുറമെ കറന്‍സി ഡെറിവേറ്റീവ് വിഭാഗത്തിലും പലിശ നിരക്ക് ഡെറിവേറ്റീവ് വിഭാഗത്തിലും വ്യാപാരം നടക്കില്ല എന്നുള്ളത് വ്യാപാരികളും നിക്ഷേപകരും ശ്രദ്ധിക്കേണ്ടതാണ്. ബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമായ വിശദാംശങ്ങള്‍ അനുസരിച്ച്, ‘ഇക്വിറ്റി സെഗ്മെന്റ്, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്മെന്റ്, എസ്എല്‍ബി സെഗ്മെന്റ് എന്നിവയും അവധിയായിരിക്കും.

അതേസമയം ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ സൂചികകള്‍ നിരാശപ്പെടുത്തിയില്ല. ബിഎസ്ഇ സെന്‍സെക്സ് ഇന്നലെ 104.25 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 59,307.15 ലും നിഫ്റ്റി 2 പോയിന്റ് അഥവാ 0.07 ശതമാനം ഉയര്‍ന്ന് 17,576 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇന്നലെ ഉയര്‍ന്നിരുന്നു. 82.6750 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയ നിരക്ക്.

 

Related posts