നെല്ല് സംഭരണം: 50 മില്ലുകള്‍ കൂടി കരാറൊപ്പിട്ടു

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 മില്ലുകള്‍ കൂടി സപ്ലൈകോയുമായി കരാറൊപ്പിട്ടു. നേരത്തെ നാല് മില്ലുകള്‍ കരാറൊപ്പിട്ടിരുന്നു. മില്ലുടമകള്‍ സമരം പിന്‍വലിച്ചതിന് പിന്നാലെയാണിത്. ആകെ 54 മില്ലുകള്‍ക്കായി 60,000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണ് അനുമതിയെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്ജോഷി പറഞ്ഞു. നിലവില്‍ 12,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനമാണ് മില്ലുകള്‍ അരിയാക്കി നല്‍കേണ്ടത്. 99,465 കര്‍ഷകരാണ് നിലവില്‍ സപ്ലൈകോയ്ക്ക് നെല്ല് നല്‍കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇനിയും താത്പര്യമുള്ളവര്‍ക്ക് www.supplycopaddy.inല്‍ രജിസ്റ്റര്‍ ചെയ്യാം.

 

Related posts