യഹൂദവിരുദ്ധ പരാമര്‍ശം : കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്

റാപ്പറും ഫാഷന്‍ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്. യഹൂദവിരുദ്ധ പരാമര്‍ശം നടത്തിയതിനാലാണ് പങ്കാളിത്തം അവസാനിപ്പിക്കുന്നത്. യഹൂദവിരുദ്ധതയും മറ്റേതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗവും അംഗീകരിക്കില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമീപകാലങ്ങളില്‍ കാനി വെസ്റ്റിന്റെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണ് എന്നും അവ കമ്പനിയുടെ വൈവിധ്യത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങളെ തകര്‍ക്കാന്‍ പോന്നവയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അഡിഡാസുമായുള്ള കരാര്‍ അവസാനിച്ചതോടെ കാനി വെസ്റ്റിന്റെ ആസ്തി 400 മില്യണ്‍ ഡോളറായി ചുരുങ്ങിയെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ് അഡിഡാസുമായി പങ്കാളിത്തം ഉണ്ടായിരുന്നപ്പോള്‍ 1.5 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുമായിരുന്നു. അഡിഡാസിനെ സംബന്ധിച്ചിടത്തോളം, കാനി വേസ്റ്റുമായുള്ള എല്ലാ പങ്കാളിത്തം അവസാനിപ്പിക്കുകയും എല്ലാ പേയ്മെന്റുകളും കൊടുത്തു തീര്‍ക്കുന്നതും കമ്പനിയുടെ അട്ട വരുമാനത്തില്‍ 248.90 ദശലക്ഷം ഡോളറിന്റെ നഷ്ടം ഉണ്ടാക്കിയേക്കും.

 

Related posts